വൈറലാകാന്‍ എന്തും കാട്ടിക്കൂട്ടുന്ന കാഴ്ചകള്‍ക്കിടയില്‍ ഇപ്പോഴിതാ ഒരു കുട്ടിയുടെ കഴുത്തില്‍ പാമ്പിനെയിട്ട് കളിപ്പിക്കുന്നതാണ് ഇപ്പോള്‍ വൈറല്‍. @vivek_choudhary_snake_saver എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വിഡിയോ വ്യാപക വിമര്‍ശനമാണ് നേരിടുന്നത്.
കുട്ടി ഭയന്ന് പാമ്പിനെ തട്ടി മാറ്റാന്‍ ശ്രമിക്കുമ്പോളും വിഡിയോ പകര്‍ത്താനാണ് ക്യാമറയ്ക്കു പിന്നിലുള്ള ആള്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം. ക്ലിപ്പിന്റെ അവസാനം സമീപത്തുള്ള ഒരാള്‍ ഇടപെട്ട് പാമ്പിനെ നീക്കം ചെയ്യുന്നതും കാണാന്‍ സാധിക്കും. നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലൈക്കുകള്‍ക്കും കാഴ്ചകള്‍ക്കും വേണ്ടി നിങ്ങള്‍ കുട്ടികളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നതെന്ന് പലരും പറയുന്നുണ്ട്.