TOPICS COVERED

ബാലയും  എലിസബത്തും തമ്മിലുള്ള വിവാദം നിയമപോരാട്ടത്തിൽ എത്തി നിൽക്കുമ്പോൾ നടനെതിരെ വെളിപ്പെടുത്തലുമായി എഴുത്തുകാരനായ ലിജേഷ്. ബാലയ്ക്കെതിരെ എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾ സത്യമാണെന്ന് ലിജേഷ് പറയുന്നു. ബാലയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വേണ്ടിയാണ് അദ്ദേഹവുമായി അടുത്തത്. എന്നാൽ ബാല തട്ടിപ്പുവീരനും സ്ത്രീ വിഷയത്തില്‍ അമിത താല്‍പര്യം ഉള്ളയാളുമാണെന്ന് ലിജേഷ് ആരോപിക്കുന്നു.

ലിജേഷിന്‍റെ വാക്കുകള്‍

‘എന്റെ പേര് ലിജേഷ്, ഞാനൊരു എഴുത്തുകാരൻ ആണ്. വിവാദമായ എലിസബത്ത്-ബാല വിഷയത്തെപ്പറ്റി ആർക്കും അറിയാത്ത കുറേ കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്. എന്തുകൊണ്ട് ഇങ്ങനെ വ്യക്തമായി പറയുന്നു എന്ന് ചോദിച്ചാൽ, 2022 ജൂൺ തുടങ്ങി 2023ല്‍ ബാലയുടെ സർജറി കഴിഞ്ഞ് അദ്ദേഹത്തെ റൂമിലേക്ക് മാറ്റുന്നതുവരെയുള്ള കാര്യങ്ങൾ എനിക്കറിയാം. ഒരു വർഷത്തോളം അദ്ദേഹത്തോടൊപ്പം ഞാനുണ്ടായിരുന്നു. ജൂൺ മുതല്‍ ബാലയെ പരിചയമുണ്ട്. പലതവണ കഥ പറയാനായി അമൃതയുടെ (ആശുപത്രി) അടുത്തുള്ള ഇദ്ദേഹത്തിന്‍റെ ഫ്‌ളാറ്റിലാണ് ആദ്യം പോയിരുന്നത്. പിന്നീട് ഞാൻ പോയത് മെട്രോ പില്ലർ നമ്പർ 511നു നേരെ മുമ്പിലായി ധനലക്ഷ്മിയുടെ അടുത്തുള്ള ബാലയുടെ പുതിയ ഫ്‌ളാറ്റിൽ ആണ്, പാലാരിവട്ടത്തെ ഫ്ലാറ്റ്.

അവിടെ പലവട്ടം കഥ പറയാൻ പോയിട്ടുണ്ട്. 2022 സെപ്റ്റംബർ 19ന് നടത്തിയ ബാലയുടെ ബർത്ത് ഡേ വിഡിയോസിൽ നിങ്ങൾക്ക് എന്നെ കാണാം. ഇപ്പോൾ ഈ വിഡിയോ ചെയ്യുമ്പോൾ എത്രമാത്രം ഭീഷണി വരുമെന്നും എനിക്കറിയാം. എനിക്കറിയാവുന്ന ബാലയെക്കുറിച്ച് മറ്റാർക്കും അറിയാത്ത കുറേയേറെ സത്യങ്ങൾ ഉണ്ട്, ചിലപ്പോൾ അത് എലിസബത്തിന് അറിയാവുന്നതായിരിക്കാം, അത്തരം കാര്യങ്ങൾ ഞാൻ നിങ്ങളോട് ഷെയർ ചെയ്യുമ്പോൾ എന്റെ ജീവന് ഭീഷണി ഉണ്ടാകുമോ, എന്നെ ഇയാൾ വണ്ടി ഇടിച്ചു കൊല്ലുമോ, ഡ്രഗ് കേസിൽ പെടുത്തുമോ അല്ലെങ്കിൽ ക്വട്ടേഷൻ കൊടുക്കുമോ എന്നൊന്നും അറിയില്ല. എന്‍റെ മുന്നിൽ വച്ച് പലവട്ടം ബാല അദ്ദേഹത്തിന് ഉപദ്രവകാരികൾ ആയ പലരെയും വകവരുത്താൻ ശ്രമിച്ചിട്ടുണ്ട്. ബാല നന്നായി കുടിക്കുന്ന ആളാണ്. ഞാൻ തന്നെ മദ്യം വാങ്ങി കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ എടിഎം കാർഡ് തന്നിട്ട് അതു കൊണ്ടുപോയി ഡെയിലി ഒരു 30 ബീയർ വച്ച് ദിവസവും വാങ്ങി കൊടുത്തുകൊണ്ടിരുന്ന ആളാണ് ഞാൻ, ഒപ്പം ഞാനും കുടിച്ചിട്ടുണ്ട്. ബാല അഞ്ചെണ്ണം കുടിക്കുമ്പോൾ ഞാൻ ചിലപ്പോൾ ഒരെണ്ണം കുടിക്കും. ഇദ്ദേഹത്തെപ്പറ്റി എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ ഓരോരോ വിഡിയോ വച്ച് ചെയ്യുന്നതായിരിക്കും. പാലാരിവട്ടം ഫ്ലാറ്റിൽ ഇദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാൻ പോയിരുന്നു. അതിനുശേഷം ഇദ്ദേഹവുമായി അല്‍പം കൂടി മാനസികമായി അടുത്തു. സിനിമകളിലൂടെ ബാലയെ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയാണ് ഞാൻ. പരിചയപ്പെടുന്ന സമയത്ത് ബാല സർ എന്നാണ് വിളിച്ചിരുന്നത്, പിന്നെ അത് ബാല ചേട്ടൻ ആയി.

ബാലയുടെ കയ്യിൽ രണ്ട് തോക്കുകളുണ്ട്. ഒന്ന് എയർ ഗൺ, മറ്റേത് ഒറിജിനൽ തോക്ക്. കയ്യിൽ കൊണ്ട് നടക്കുന്ന ഒരു ബാഗിൽ എപ്പോഴും തോക്ക് ഉണ്ടാകും. ഇയാൾ കൂടെ ഇരിക്കുന്ന ആളുകളെ വച്ചാണ് ഇതിന്‍റെ വിഡിയോ ചെയ്യുന്നത്, അങ്ങനെ ആണ് എലിസബത്തിനെ വച്ച് ഓരോ വിഡിയോ ചെയ്യുന്നതും. ഈ വിഡിയോയിൽ ഇരിക്കുന്ന ആളുകൾക്ക് അത് മനസ്സിലാകില്ല, നാളെ അവർ പ്രതികൾ ആകും. എലിസബത്തിനെ കൊണ്ടാണ് ഇയാൾ പ്രതിഫലം ഒക്കെ ചോദിപ്പിക്കുന്നത്. ബാലയുടെ ഫ്ലാറ്റിൽ വന്ന അന്ന് മുതൽ ഞാനും അവിടെയാണ് താമസം. ഇയാൾ ഒരു ചാനൽ പരിപാടിക്ക് പോയപ്പോൾ എന്നെ ആണ് ഫ്ലാറ്റ് ഏൽപ്പിച്ചത്. ലിജേഷ് ഇവിടെ ഇരുന്നാൽ മതി, ഫുഡിന് ഇവിടെയെല്ലാം വേലക്കാർ ഉണ്ട് എന്നൊക്കെ പറയും. എലിസബത്ത് പറയുന്ന ഗസ്റ്റ് ഹൗസിലേക്ക് പോയപ്പോൾ അയാളുടെ കയ്യിൽ തോക്കുണ്ടായിരുന്നു.

ഗസ്റ്റ്ഹൗസില്‍ ഞങ്ങൾ ചെല്ലുമ്പോൾ ബിഗ് ബോസ് പരിപാടിയിൽ വന്നിട്ടുള്ള, ഷോർട് ഫിലിമിലൂടെ ഒക്കെ പ്രശസ്തയായ ഒരു സ്ത്രീയും, മറ്റുചില സ്ത്രീകളും ഉണ്ടായിരുന്നു. അവരെല്ലാം ഈ തോക്ക് കണ്ടിട്ടുണ്ട്. കുറെ സിനിമാതാരങ്ങൾ ബാലയുടെ ഈ തോക്ക് കണ്ടിട്ടുണ്ട്. ഒരു പ്രമുഖ ചാനൽ ഇന്റർവ്യൂ എടുക്കുന്ന ആങ്കർ, ബാലയുടെ തോക്ക് വച്ച് ബിയർ ബോട്ടിലിലേക്ക് ഷൂട്ട് ചെയ്‌തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന കുറച്ച് ആങ്കേഴ്സും അവരുടെ ക്രൂവും എല്ലാം ഈ തോക്ക് പിടിച്ചു നോക്കിയിട്ടുണ്ട്. എയർ ഗൺ കൊണ്ടാണ് അയാൾ ഷൂട്ട് ചെയ്തത്, മറ്റേ തോക്ക് ചോദിച്ചപ്പോൾ ബാല കൊടുത്തില്ല കാരണം അത് പൊട്ടും എന്ന് പറഞ്ഞു. ഗസ്റ്റ് ഹൗസിലെ ഒരു റൂം അയാൾ തുറന്നില്ല, കാരണം ആ റൂമിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുറക്കാത്തത്.’

ENGLISH SUMMARY:

Writer Lijesh has come forward with revelations against actor Bala as the legal battle between Bala and Elizabeth intensifies. Lijesh claims that Elizabeth’s allegations against Bala are true. He stated that he initially approached Bala for a film project but later realized that Bala is a fraud and has a problematic attitude towards women.