മലയാള സിനിമാലോകത്ത് പുത്തന്‍ ചരിത്രം കുറിക്കാനൊരുങ്ങി മോഹന്‍ലാല്‍ നായകനായ പൃഥിരാജ് ചിത്രം എമ്പുരാന്‍. മലയാളത്തിലെ ആദ്യ ഐമാക്സ് റീലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്‍റെ സംവിധായകനായ പൃഥിരാജാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഐമാക്സും മലയാള സിനിമയും തമ്മിലുള്ള ദീർഘവും മഹത്തരവുമായ ഒരു ബന്ധത്തിന്റെ തുടക്കമായി ഇത് മാറട്ടെ എന്ന് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചു.മാർച്ച് 27 നാണ് ആഗോളതലത്തിൽ സിനിമ റിലീസിന് ഒരുങ്ങുന്നത്.
രാവിലെ രാവിലെ 6 മണി മുതൽ സിനിമയുടെ പ്രദർശനം ആരംഭിക്കും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
എന്താണ് ഐമാക്സ്??
ഇമേജ് മാക്‌സിമം എന്നതിന്റെ ചുരുക്കപ്പേരാണ് ഐമാക്‌സ്. ഐമാക്‌സ് കോര്‍പ്പറേഷന്‍ എന്ന കനേഡിയന്‍ കമ്പനി നിര്‍മ്മിച്ച ഈ ഫിലിം ഫോര്‍മാറ്റ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി വളരെ വലിപ്പത്തിലും, റെസല്യൂഷനിലും സിനിമകള്‍ ചിത്രീകരിയ്ക്കാനും പ്രദര്‍ശിപ്പിയ്ക്കാനും ആണ് ഉപയോഗിയ്ക്കുന്നത്. 2002 മുതല്‍ പല ഹോളിവുഡ് ചിത്രങ്ങളും ഐമാക്‌സ് ഫോര്‍മാറ്റില്‍ പ്രദര്‍ശിപ്പാറുണ്ട്.
സാധാരണയിൽ നിന്നു വ്യത്യസ്തമായി വലിപ്പത്തിലും, റെസല്യൂഷനിലും സിനിമകള്‍ ചിത്രീകരിയ്ക്കാനും പ്രദര്‍ശിപ്പിക്കാനും ഐമാക്സ് ഫോർമാറ്റിന് കഴിയും..IMAX മൂവി സ്‌ക്രീനുകൾ അവയുടെ ടോൾ ആസ്പക്റ്റ് റോഷ്യേയ്ക്ക് പേര് കേട്ടവയാണ്. സാധാരണ 1.43:1 അല്ലെങ്കിൽ 1.90:1 ആണ്. കുത്തനെയുള്ള സ്റ്റേഡിയം ഇരിപ്പിടങ്ങളും ഇവയുടെ പ്രത്യേകതയാണ്. ഇത് മികച്ച ഓഡിയോ അനുഭവം നൽകുന്നു.
സാധാരണ 35 എംഎം ഫിലിമിന്റെ റെസല്യൂഷന്റെ മൂന്നിരട്ടി വലിപ്പമുള്ള ഫ്രെയിം റെക്കോർഡ് ചെയ്യാൻ കഴിയുന്ന ക്യാമറകൾ ഉപയോഗിച്ചാണ് IMAX സിനിമകൾ ചിത്രീകരിക്കുന്നത്. ഈ ക്യാമറകൾക്ക് വളരെ ഉയർന്ന അളവിലുള്ള വ്യക്തതയിലും ദൃശ്യങ്ങൾ പകർത്താൻ കഴിയും.