ശബരിമലയില്‍ നടന്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. മുഹമ്മദ് കുട്ടി എന്ന പേരിൽ വിശാഖം നക്ഷത്രത്തില്‍ ഉഷഃപൂജ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.
വൈകിട്ടോടെയാണ് മോഹന്‍ലാല്‍ ശബരിമലയിലെത്തിയത്. എമ്പുരാൻ റിലീസിനോട് അനുബന്ധിച്ചാണ് മോഹൻലാൻ ശബരിമലയിലെത്തിയത്.
പമ്പാഗണപതി ക്ഷേത്രത്തിൽ നിന്നു മാലയിട്ടു കെട്ടുനിറച്ചു. പമ്പ ഗണപതിയെ തൊഴുത് തേങ്ങയുടച്ച ശേഷം നീലിമല പരമ്പരാഗത പാത വഴിയാണ് സന്നിധാനത്തേക്ക് എത്തിയത്. ദീപാരാധന സമയത്തോട് അടുത്ത് ശ്രീകോവിനു മുന്നിലെത്തി ദർശനം നടത്തി. തുടർന്ന് മേൽശാന്തിയെയും തന്ത്രിയെയും സന്ദർശിച്ചു. പുഷ്പാഭിഷേകം അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക.