എമ്പുരാന്‍ കേവലം ഒരു സിനിമയല്ലെന്നും തങ്ങളുടെ ചോരയും വിയര്‍പ്പുമാണെന്നും നടന്‍ മോഹന്‍ലാല്‍. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്ത് പറയണം എന്ന് തനിക്കറിയില്ലെന്നും. ചിത്രം നിങ്ങളോട് സംസാരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എമ്പുരാന്‍ ആദ്യ ഷോ കൊച്ചിയിൽ ആരാധകര്‍ക്കൊപ്പം കാണുമെന്നും താരം വ്യക്തമാക്കി.
എമ്പുരാന്‍ എന്ന വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് പൃഥ്വിരാജാണെന്നും, അദ്ദേഹത്തിന് നന്ദി പറയുന്നതായും മോഹന്‍ലാല്‍ പറഞ്ഞു. മുംബൈയില്‍ എമ്പുരാന്റെ ഐമാക്‌സ് ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്ന 27ന് രാവിലെ കൊച്ചിയില്‍ ആദ്യ ഷോയ്ക്ക് പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍താനും ഉണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘കേരളം ഒരു ചെറിയ ഇന്‍ഡസ്ട്രി ആയിരുന്നു. ഞങ്ങള്‍ ഒരുപാട് കാര്യംചെയ്തിട്ടുണ്ട്. അത് ഞാന്‍ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ സ്‌കോപ്, 70 എംഎം, ത്രീഡി, ഇപ്പോള്‍ മലയാളത്തിലെ ആദ്യ ഐമാക്‌സും. പ്രേക്ഷകര്‍ക്ക് നന്ദിയുണ്ട്’ മോഹൻലാൽ പറഞ്ഞു.