മലയാള സിനിമ പ്രേമികള്‍ കാത്തിരിക്കുന്നു ചിത്രമാണ് എമ്പുരാന്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ ഹൈപ്പ് വീണ്ടും കൂടിയിരിക്കുകയാണ്. ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യമലയാള ചിത്രം കൂടിയാണ് എമ്പുരാന്.
മുംബൈയില്‍ നടന്ന എമ്പുരാന് ഐമാക്സ് ട്രെയ്ലര് ലോഞ്ചില്‍ നിന്നുമുള്ള രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പരിപാടിക്ക് മുന്നോടിയായി താരങ്ങള്‍ ഫോട്ടോയെടുക്കാനായി മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ നിന്നപ്പോഴായിരുന്നു കൗതുകമുള്ള കാഴ്ചകള്‍. ആദ്യം തന്നെ റെഡ് കാര്‍പ്പറ്റില്‍ എത്തിയ മോഹന്‍ലാല്‍ പൃഥ്വിരാജിനെ അടുത്തേക്ക് വിളിക്കുകയായിരുന്നു. 'ഏയ് മോനേ... വാ' എന്ന് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് പൃഥ്വിരാജിനെ അടുത്തേക്ക് വളിച്ചത്. ഫോട്ടോ എടുക്കുന്നതിനൊപ്പം മോഹന്‍ലാലിനെ പാപ്പരാസികള്‍ മോഹന്‍ സാര്‍ എന്ന് വിളിച്ചതും കൗതുകമായി.
എല്ലാ താരങ്ങളുടേയും ഒറ്റക്കുള്ള ഫോട്ടോയ്ക്ക് ശേഷം അവസാനമാണ് പൃഥ്വിരാജ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആവര്‍ത്തിച്ച് പല പോസ് ആവശ്യപ്പെട്ടപ്പോള്‍ താനല്ല ഹീറോയെന്നും സംവിധായകനാണെന്നും പറഞ്ഞ് താരം റെഡ് കാര്‍പ്പറ്റ് വിടുകയും ചെയ്തിരുന്നു.
മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. 2019ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് എമ്പുരാന്. സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു.