എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളവേ വിഷയത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് എം.സ്വരാജ്. 'നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടും' എന്നാണ് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, എമ്പുരാന്‍ സിനിമാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. സിനിമയിലെ രാഷ്ട്രീയ–സാമൂഹിക പ്രമേയം ചിലര്‍ക്ക് വിഷമമുണ്ടാക്കിയതായി അറിഞ്ഞു. സിനിമ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ കടമയാണ്. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ട്. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഷെയര്‍ ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമുള്‍പ്പെടെയുള്ളവര്‍ പിന്തുണച്ച് രംഗത്തെത്തിയതിനിടയിലാണ് മോഹന്‍ലാലിന്‍റെ ഖേദപ്രകടനം. നിര്‍മാതാതാക്കള്‍ സ്വയം കട്ടിന് തയാറായതും സിനിമയെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വെള്ളിവെളിച്ചത്തില്‍ നിര്‍ത്തുന്നു