veena-eye

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ ആളാണ് വീണ മുകുന്ദൻ.അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ തന്നെ വല്ലാതെ പ്രതിസന്ധിയിലാക്കിയ ഒരു രോഗാവസ്ഥയെ കുറിച്ച് മനസ് തുറക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നാഴ്ചയിലേറെ തന്നെ കഷ്ടപ്പെടുത്തിയ ഐലിഡ് എഡിമയെന്ന അവസ്ഥയെ കുറിച്ച് വീണ  പറയുന്നത്.

റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടർ പറഞ്ഞു

‘ഒരു ദിവസം ഉറക്കമുണർന്നപ്പോൾ കണ്ണിനു ചുറ്റും വീക്കം കണ്ടു. ആദ്യം കാര്യമാക്കിയില്ല. ഒരു ഡോക്ടറെ കണ്ടപ്പോൾ പേടിക്കേണ്ടതില്ല, നാളേക്ക് ഓക്കെയാവുമെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാൽ പിറ്റേദിവസത്തേക്ക് സംഭവം കൂടുതൽ വഷളാവുകയായിരുന്നു. അതോടെയാണ് ഒരു ഐ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പോയി വിദഗ്ധോപദേശം തേടിയത്. റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടർ പറഞ്ഞു. കണ്ണുനീർ ഗ്രന്ഥിയിൽ നീർവീക്കം ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണിത്. ചുരുങ്ങിയത് 10-20 ദിവസം കഴിയാതെ ഇതു മാറില്ലെന്നു ഡോക്ടർ പറഞ്ഞതോടെ എനിക്കു ടെൻഷനായി. ഒരുപാട് ഇന്റർവ്യൂകളും പരിപാടികളുമൊക്കെ ആ സമയത്ത് പ്ലാൻ ചെയ്തിരുന്നു. ആ സമയത്ത് എനിക്ക് കണ്ണാടി നോക്കാൻ പോലും പേടിയായിരുന്നു. 

എത്രകാലം ഇങ്ങനെയിരിക്കേണ്ടി വരുമെന്നോർത്തുള്ള ടെൻഷൻ വേറെ. ഓരോന്നോർത്ത് കരയും. കരയുന്തോറും കണ്ണിന്റെ വീക്കം കൂടും. എന്റെ ആത്മവിശ്വാസമൊക്കെ സീറോയിൽ നിന്നും താഴെ പോയി. ഒരു ദിവസം നോക്കിയപ്പോൾ ഒരു കണ്ണിൽ നിന്നും മറ്റേ കണ്ണിലേക്കും പടർന്നു. അതോടെ ടെൻഷൻ കൂടി. പിന്നീട് വീക്കം കുറഞ്ഞുവന്നതോടെയാണ് പുറത്തിറങ്ങി തുടങ്ങിയത്, വീണ പറഞ്ഞു. 

ENGLISH SUMMARY:

Veena Mukundan, known for gaining attention through celebrity interviews, recently made her acting debut in the film Kaise Ho. Now, she is opening up about a health condition that has caused her significant distress. On her YouTube channel, Veena shared her struggles with a condition called Ileitis Edema which has been bothering her for over three weeks.