നിറചിരിയില്‍ തിളങ്ങുന്ന മമ്മൂട്ടി, സൈബറിടത്താകെ വൈറലാവുകയാണ് നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജ് പങ്കുവച്ച ചിത്രം. ശരണ്‍ ബ്ലാക്ക്സ്റ്റാര്‍ എടുത്ത മമ്മൂട്ടിയുടെ ചിത്രമാണ് ജോര്‍ജ് എസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹാപ്പിനെസ് ഡേ ആഘോഷിക്കുന്ന വേളയിലാണ് ചിരിയില്‍ മമ്മൂക്ക നിറയുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നും ചിത്രത്തിന് കമന്‍റായി ആളുകള്‍ പറയുന്നു. നേരത്തെ ബസൂക്കയിലെ പുതിയ പോസ്റ്ററും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വന്‍ വരവേല്‍പ്പായിരുന്നു ഇതിനും ലഭിച്ചത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക ഏപ്രില്‍ 10നാണ് തിയറ്ററുകളിലെത്തും.