Image Credit: Facebook/ Elizabeth Udayan, OfficialAbhirami
ജീവന് ഭീഷണിയുണ്ടെന്ന് നടന്‍ ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍. കാറില്‍ വണ്ടി കൊണ്ടിടിച്ചെന്നും അപായപ്പെടുക്കാന്‍ ശ്രമമുണ്ടെന്നും എലിസബത്ത് പുതിയ വിഡിയോയില്‍ പറഞ്ഞു. ബാല വിഷയത്തില്‍ പിന്തുണയുമായി എത്തിയ അഭിരാമി സുരേഷിനെയും എലിസബത്ത് വിഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്.
കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത് എന്നും പറഞ്ഞാണ് എലിസബത്തിന്‍റെ വിഡിയോ. 'ഇന്ന് കാറില്‍ വരുന്ന സമയത്ത് ഒരു വണ്ടി കാറില്‍ വന്നിടിച്ചു. ഒരുതവണ ഇടിച്ചാല്‍ അറിയാതെ ആണെന്ന് വിചാരിക്കാം. അയാളോട് സംസാരിക്കുമ്പോള്‍ വീണ്ടും വന്നിടിച്ചു. മൂന്നാമതും ഇടിച്ചു. ക്ലോസ് റേഞ്ചിലായതിനാലും ചെറിയ വണ്ടിയായതിനാലും ബംപര്‍ വന്ന് ടയറിലാണ് ഇടിച്ചത്. വണ്ടിക്ക് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒന്നുകില്‍ ബോധമില്ലാതെ അല്ലെങ്കില്‍ അതൊരു ഭീഷണിയായി തോനുന്നു' എന്നാണ്' എലിസബത്ത് വിഡിയോയില്‍ പറയുന്നത്.
എലിസബത്തിനെ പിന്തുണച്ച അഭിരാമി സുരേഷിനെ പരോക്ഷമായി വിഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. 'പലരും പറയുന്നു അവര്‍ 14 വര്‍ഷം അനുഭവിച്ചു. ഇവര്‍ രണ്ടു വര്‍ഷമെ അനുഭവിച്ചുള്ളൂ. രണ്ടു വര്‍ഷം അനുഭവിച്ചവര്‍ക്ക് സപ്പോര്‍ട്ടുണ്ട്. 14 വര്‍ഷം അനുഭവിച്ചപ്പോള്‍ ആരും പിന്തുണച്ചില്ല എന്നൊക്കെ. ആരും സപ്പോര്‍ട്ട് ചെയ്യണമെന്നില്ല, ഞാന്‍ അനുഭവിച്ചത് എല്ലാവരും അറിയണം, ആരുംപെടാതിരിക്കാനാണ്' എന്നിങ്ങനെയാണ് എലിസബത്തിന്‍റെ വാക്കുകള്‍.
Also Read: എലിസബത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചു, ചിലര്‍ കാരണം സാധിച്ചില്ല: അഭിരാമി സുരേഷ്
ഞാന്‍ കാരണം കുറെ പേരുടെ ലൈഫിന് ഭീഷണി വരുന്നു. എന്നിട്ടും ആരും പ്രതികരിക്കുന്നുല്ല. എന്താണ് കേസ് കൊടുക്കാത്തത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. കേസ് കൊടുത്തവരുണ്ടല്ലോ... അപ്പൊഴൊക്കെ മോശം പ്രതികരണമാണ് കിട്ടുന്നത്. ഒന്നിനും പരിഹാരമായിട്ടില്ല. കേസായി പോയിരുന്നെങ്കില്‍ ഇത് പറയാന്‍ പറ്റിയിരുന്നില്ല. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മരിച്ചാലും എനിക്കറിയാവുന്ന കാര്യം എല്ലാവരെയും അറിയിക്കണം. ഇനി ആരും ഇതില്‍പ്പെടരുത്– എലിസബത്ത് കൂട്ടിച്ചേര്‍ത്തു.