ബാലയുടെ മുന്‍ഭാര്യ അമൃത സുരേഷിനും സഹോദരി അഭിരാമി സുരേഷിനുമെതിരെ എലിസബത്ത് ഉദയന്‍. താന്‍ മാനസികമായി തകര്‍ന്നിരുന്ന സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്ന് പറഞ്ഞ് അവര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് നേരത്തെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവരുടേയും പേര് പറയാതെ എലിബസത്തിന്റെ ആരോപണം. തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചു എന്ന ആരോപണം എലിസബത്ത് ആവര്‍ത്തിച്ചു. യൂട്യൂബ് വിഡിയോയ്ക്ക് താഴെ അമൃതയുമായി ബന്ധപ്പെടുത്തി വന്ന കമന്റിന് മറുപടി പറയുകയായിരുന്നു എലിസബത്ത്.
'എലിസബത്ത് ഒരു കാര്യം മനസ്സിലാക്കൂ, ഇവിടെ വിഷയം ബാലയാണല്ലോ. അതിന്റെ ഇടയില്‍ എന്തിനാ അമൃതയെ കുറ്റപ്പെടുത്തുന്നത്. ഞങ്ങള്‍ക്ക് നിങ്ങളും അമൃതയും ഒക്കെ ഇരകളാണ്. രണ്ടുപേര്‍ക്കും നീതിവേണം എന്നേയുള്ളൂ. നിങ്ങള്‍ പിന്നെ എന്താണ് പറയുന്നത്?', എന്നായിരുന്നു കമന്റ്.
ഇതിന് മറുപടി നല്കിയ എലിസബത്ത്, തന്നെ ആരൊക്കെ ചതിച്ചു, പീഡിപ്പിച്ചു എന്ന് തനിക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് മറുപടി നല്കി. 'നിങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെയായിരിക്കും. എന്നാല്‍, എന്നെ അവര്‍ രണ്ടുപേരും പലതരത്തില്‍ ചതിച്ചിട്ടുണ്ട്', എന്നും കൂട്ടിച്ചേര്‍ത്തു.'നിങ്ങളുടെ മകള്‍ ഞാന്‍ നേരത്തെ പറഞ്ഞതരത്തിലെ അനുഭവങ്ങളിലൂടെ കടന്നുപോയെന്ന് കരുതുക. ഇക്കാര്യങ്ങള്‍ വിശ്വസിച്ച് ഒരാളോട് പറയുന്നു. ആ കോള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും രഹസ്യമാക്കി വെക്കണമെന്നും അപേക്ഷിക്കുന്നു. പിറ്റേന്ന് നിങ്ങള്‍ എഴുന്നേല്ക്കുമ്പോള് ഇതെല്ലാം മാധ്യമങ്ങളില്‍ വരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മെസഞ്ചറില്‍ തെളിവ് നല്‍കാമെന്നും പറയുന്നു. ഇത് നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചതെങ്കില്‍ നിങ്ങള്‍ക്ക് എന്തുതോന്നും?', കമന്റിട്ട വ്യക്തിയോട് എലിസബത്ത് ചോദിച്ചു.