അഭിഷേക് ബച്ചന്‍റെ പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് ''ഐ വാണ്ട് ടു ടോക്ക്''. കാന്‍സറിനെ അതിജീവിച്ച യുവാവിന്‍റെ കഥ പറഞ്ഞ ചിത്രത്തിലെ പ്രകടനത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.
''ഐ വാണ്ട് ടു ടോക്കി''ലെ പ്രകടനത്തിന് അവാര്‍ഡ് ഏറ്റുവാങ്ങിയതിനുശേഷം അഭിഷേക് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ന്യൂസ് 18 ഷോഷ പുരസ്കാരദാന ചടങ്ങാണ് വേദി. 'ആ വാണ്ട് ടു ടോക്ക് എന്ന് പറഞ്ഞുവരുന്ന ഏത് കോളിനെയാണ് നിങ്ങള്‍ പേടിക്കുന്നത്?' എന്നായിരുന്നു അവതാരകനായ അര്‍ജുന്‍ കപൂറിന്‍റെ ചോദ്യം.
'നിന്‍റെ കല്യാണം കഴിഞ്ഞില്ലല്ലോ? ഒരുദിവസം കഴിയും. അന്ന് നിനക്ക് ഇതിന്‍റെ ഉത്തരം മനസിലാവും' എന്നായിരുന്നു തമാശരൂപേണ അഭിഷേകിന്‍റെ മറുപടി. ഇതിനുശേഷം ഐശ്വര്യയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ താരം വീണ്ടും തുടര്‍ന്നു, ''ഐ വാണ്ട് ടു ടോക്ക് എന്ന് പറഞ്ഞ് ഭാര്യ എപ്പോഴാണോ വിളിക്കുന്നത്, അപ്പോള്‍ മനസിലാക്കുക നിങ്ങള്‍ പ്രശ്നത്തിലാണെന്ന്'' അഭിഷേക് പറഞ്ഞു.
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന വാര്‍ത്തയില്‍ സമൂഹമാധ്യമങ്ങള്‍ ഏറെനാളായി ചുറ്റിത്തിരിയുന്നുണ്ട്. ഇതിനുള്ള മറുപടിയെന്ന രീതിയില്‍ ഇരുവരും പൊതുചടങ്ങുകളില്‍ ഇടയ്ക്കിടെ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുമുണ്ട്.