mohanlal-santhosh

TOPICS COVERED

കോളേജ് പഠനകാലത്ത് മോഹന്‍ലാല്‍ എസ്​എഫ്​ഐയിലായിരുന്നുവെന്ന് സന്തോഷ് കെ.നായര്‍. അന്ന് താനും താനും അതേ കോളേജില്‍ ഡിഎസ്​യു എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്‍റായിരുന്നവെന്നും സന്തോഷ് പറഞ്ഞു. താന്‍ ഒരു സജീവ സംഘപ്രവര്‍ത്തകനായിരുന്നുവെന്നും ഇലക്ഷനില്‍ മല്‍സരിക്കാനായാണ് ഡിഎസ്​യുവില്‍ പ്രവര്‍ത്തിച്ചതെന്നും താരം കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

''ലാല്‍ എന്നേക്കാള്‍ ഒരുവര്‍ഷം സീനിയറായിരുന്നു. ഒരേ പ്രായമാണ്, നാലഞ്ച് മാസത്തിന്‍റെ വ്യത്യാസമേയുള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററായിരുന്നു. മോഹന്‍ലാല്‍ എസ്​എഫ്ഐയുടെ ഭാഗമായിരുന്നു. എസ്​എഫ്​ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെപോലെ തന്നെ അന്നും ടെററും ബഹളോമൊക്കെയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പാര്‍ട്ടുമായി അങ്ങനെ അടിയൊന്നമുണ്ടായിരുന്നില്ല. 

ഞാന്‍ അന്ന് ഡിഎസ്​യുവിലാണ്. അന്ന് എന്‍എസ്എസിന് എന്‍ഡിപി എന്നൊരു പാര്‍ട്ടിയുണ്ടായിരുന്നു. അതിന്‍റെ വിദ്യാര്‍ഥി സംഘടനയാണ് ഡിഎസ്​യു. എല്ലാവരും പറയുന്നത് ഞാന്‍ എബിവിപി ആയിരുന്നു എന്നാണ്. അന്ന് എബിവിപി ഇലക്ഷന് നില്‍ക്കില്ല. ഇലക്ഷന് നില്‍ക്കാന്‍ വേണ്ടിയാണ് ഡിഎസ്​യുവില്‍ ചേര്‍ന്നത്. 

അന്നേ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ശാഖയില്‍ ശിക്ഷകും മുഖ്യശിക്ഷകുമൊക്കെയായിട്ടുണ്ട്. പിന്നെ സിനിമയില്‍ വന്നതിനു ശേഷം ദൈനംദിനം ശാഖയില്‍ പോവാനായില്ല. കോളേജില്‍ ഞാന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റായിരുന്നു. കാര്യം നാലഞ്ച് പേരെ പാര്‍ട്ടിയില്‍ ഉള്ളൂ. അപ്പോള്‍ പിന്നെ ഞാനല്ലേ പ്രസിഡന്‍റാവുക,'' സന്തോഷ് പറഞ്ഞു.   

ENGLISH SUMMARY:

Santosh K. Nair revealed that during his college years, Mohanlal was a member of the SFI. He also mentioned that he himself was the president of the D.S.U, a student organization in the same college at the time. Santosh further shared that he was an active member of the sangh organization and worked with D.S.U to contest elections.