മിക്ക ജില്ലകളിലും ഇപ്പോള്‍ വേനല്‍മഴ ലഭിക്കാറുണ്ട്. വേനല്‍മഴയോടൊപ്പം ആലിപ്പഴവും വീഴാറുണ്ട്. ഇപ്പോഴിതാ, ആലിപ്പഴ മഴ ആസ്വദിക്കുന്ന അനു സിത്താരയുടെ വിഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വയനാട്ടിലുള്ള വീട്ടിലാണ് ആലിപ്പഴ മഴ പെയ്തിരിക്കുന്നത്.
ആലിപ്പഴം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനു ചുറ്റും പറമ്പിലും കുളക്കടവിലുമൊക്കെ മഴ ആസ്വദിച്ച് നടക്കുന്ന അനുവിനെയാണ് വിഡിയോയിൽ കാണാനാവുക.'ആയിരം കണ്ണുമായി' എന്ന ഗാനമാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.
ആലിപ്പഴം വീഴുമ്പോള്‍ കുട്ടികളെ പോലെ ഓടിപ്പോയി എടുത്ത് കഴിക്കുന്നതും മഴ നനഞ്ഞ് ഉല്ലസിക്കുന്നതും കാണാം. വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കൊച്ചുകുട്ടികളുടെ മനസാണ് അനു സിത്താരയ്ക്കെന്നും ഇതുകാണുമ്പോള്‍ ബാല്യകാലം ഓര്‍മവരുന്നു എന്നൊക്കെയാണ് ആരാധകരുടെ കമന്‍റ്.