ഒരു കാലത്ത് കൈ നിറയെ പണം ഉണ്ടായിരുന്ന ആള്‍, ആളും ആരവും ചുറ്റും ഉണ്ടായിരുന്നയാള്‍, ഇന്ന് പാലക്കാട് ഒറ്റപ്പാലം-ഷൊർണുർ വഴി പോകുന്നവർ മനിശ്ശേരി എന്ന സ്ഥലത്ത് നാരങ്ങ വെള്ളം വിറ്റ് തെരുവ് കച്ചവടം നടത്തുന്നു, സൈബറിടത്ത് വൈറലായ ജോണേട്ടൻ എന്ന വ്യക്തിയുടെ ജീവിതത്തിന്‍റെ ചുരുക്കമാണ്.
‘എന്‍റെ കാര്യം ഓര്‍ത്ത് എനിക്ക് സങ്കടമില്ല, എന്‍റെ കയ്യില്‍ പൈസ ഇല്ലെന്ന് അവര്‍ക്ക് അറിയില്ലാ, എന്‍റെ ജീവിതം മുഴുവന്‍ തകര്‍ന്നു. ഭൂമി എല്ലാം പോയി, ബിസിനസ് പോയി, ആറു മക്കളാണ് ഞങ്ങള്‍ അതില്‍ ഏറ്റവും നന്നായി ജീവിച്ച ആള്‍ ഞാനാണ്. പക്ഷെ ഇന്ന് ഏറ്റവും പരാജിതന്‍ ഞാനാണ്. ആരോഗ്യമുണ്ട് അധ്വാനിക്കണം’കണ്ണീരോടെ ജോണേട്ടൻ പറഞ്ഞ് നിര്‍ത്തി.
സൈബറിടത്ത് വൈറലായ കുറിപ്പ്
ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനൊക്കെയാണ്. ഇത് ജോണേട്ടൻ. പാലക്കാട് ഒറ്റപ്പാലം-ഷൊർണുർ വഴി പോകുന്നവർ മനിശ്ശേരി ന്ന സ്ഥലം എത്തുമ്പോൾ ഈ മുഖം ഒന്നോർക്കണം... അത് ഇദ്ദേഹത്തിന് വലിയ സഹായം ആവും.ജീവിതത്തിൽ ഇങ്ങനെ പ്രതീക്ഷിക്കാതെ പരാജയം വന്നവർ നിരവധിയുണ്ടാവും.ദൈവം തുണയാവട്ടെ അവർക്ക്.ഒപ്പം ആ വഴി പോകുമ്പോൾ ഒന്ന് ഇറങ്ങിയിട്ട് പോകാൻ പറ്റുന്നവർ ഉണ്ടെങ്കിൽ അതും നന്മയാവും.