mohanlal

Credits: Irfan's View

നാട്ടില്‍ എവിടെ തിരിഞ്ഞാലും ഇപ്പോള്‍ കേള്‍ക്കുന്നത് എമ്പുരാന്‍ വിശേഷങ്ങള്‍ മാത്രം. മാര്‍ച്ച് 27ന് ചിത്രം റിലീസ് ചെയ്യും. എമ്പുരാനിലെ വില്ലന്‍ ആരാണ്?, സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ ഖുറേഷി അബ്രാം ആയി? എന്നുതുടങ്ങി എമ്പുരാന്‍റെ മൂന്നാം ഭാഗം എപ്പോള്‍ റിലീസ് ആകും എന്നതടക്കമുള്ള  ചര്‍ച്ചകളാണ് നടക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളിലും സജീവമാണ്. തമിഴില്‍ ഇരുവരും ഭാഗമായ ഒരു അഭിമുഖം സൈബറിടത്ത് വൈറലാണ്. 

‘ഇര്‍ഫാന്‍സ് വ്യൂ’ എന്ന തമിഴ് യൂട്യൂബര്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും അഭിമുഖം ചെയ്തിരിക്കുന്നത് വളരെ കൂളായിട്ടാണ്. അതിലും കൂളായ മറുപടികളും തഗ്ഗുകളുമാണ് മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. മണിക്കൂറുകള്‍ക്കകം വിഡിയോ മില്യണ്‍ കാഴ്ചക്കാരിലേക്കെത്തി. കമന്‍റ് ബോക്സ് മലയാളികള്‍ കയ്യടക്കിയിരിക്കുകയാണ്. ALSO READ; എമ്പുരാന്റെ പിന്‍തിരിഞ്ഞ വില്ലന്‍; ആമിര്‍ഖാനോ റിക് യൂനോ?; ആകാംക്ഷ

ഇന്‍റര്‍വ്യൂവിന്‍റെ ഭാഗമായി നടത്തിയ റാപ്പിഡ് റൗണ്ടില്‍ ലാലേട്ടന്‍ തഗ്ഗുകള്‍ കൊണ്ട് നിറഞ്ഞാടുകയാണ്. ഇഷ്ടപ്പെട്ട തമിഴ് നടന്‍ അല്ലെങ്കില്‍ നടി എന്ന ആങ്കറുടെ ചോദ്യത്തിന് ‘നടി’ എന്ന ഉത്തരം മോഹന്‍ലാല്‍ പറഞ്ഞും തീരും മുന്‍പേ പൃഥ്വിരാജ് അടക്കം ചിരിച്ചുമറിയുകയാണ്. എല്ലാ നടിമാരെയും ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജ് കമല്‍ഹാസനെ ഇഷ്ടമാണ് എന്നാണ് മറുപടി നല്‍കിയത്. തമിഴ്നാട്ടിലെയാണോ അതോ കേരളത്തിലെ ഭക്ഷണമാണോ ഇഷ്ടം എന്ന ചോദ്യത്തിന് വന്ന മറുപടിയാകട്ടെ ‘ഭക്ഷണം’ എന്ന് മാത്രം. എല്ലാ ഭക്ഷണവും ഇഷ്ടമാണ് എന്നും അദ്ദേഹം പറയുന്നു. പൃഥ്വിരാജ് കേരളത്തിലെ ഭക്ഷണമാണ് ഇഷ്ടം എന്ന് പറയുന്നു. 

ഇഷ്ടപ്പെട്ട തമിഴ് ചിത്രമേത് എന്ന ചോദ്യത്തിന് ‘ഉലകും ചുറ്റും വാലിബന്‍’ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതുപോലെയൊരു ചിത്രം അന്നത്തെ കാലത്തെ ചിത്രീകരിക്കുക എന്നത് നിസ്സാരകാര്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ് സിനിമ മേഖലയില്‍ നിന്നൊരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന് ‘എല്ലാ ക്വാളിറ്റിയും അക്സപ്റ്റ് ചെയ്യുന്നയാളെല്ലെ ബെസ്റ്റ് ഫ്രണ്ട്, അതിന് കുറെ സമയം എടുക്കും. എനിക്ക് ഫ്രണ്ട്സ് ഉണ്ട് പക്ഷേ ബെസ്റ്റ് ഫ്രണ്ട് എന്നു പറയാന്‍ ആരുമില്ല’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ജ്യോതികയും സൂര്യയുമായി നല്ല ബന്ധമുണ്ടെന്ന് പൃഥ്വിരാജ് മറുപടി നല്‍കി.

ഏറ്റവും ഇഷ്ടപ്പെട്ട ഹോബി എന്താണ് എന്ന് ചോദിക്കുമ്പോള്‍ സിനിമയാണ്. അതല്ലാതെ മറ്റൊന്നു തനിക്കറിയില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. മോഹന്‍ലാല്‍ ആകട്ടെ ‘ഇന്‍ര്‍വ്യൂസ്’ എന്നാണ് പറയുന്നത്. അഭിമുഖങ്ങള്‍ താന്‍ ആസ്വദിക്കുന്നു. ഇപ്പോള്‍ എടുക്കുന്ന ഈ അഭിമുഖം നല്ല രസമുണ്ട് എന്നാണ് അദ്ദേഹം ആങ്കറോട് പറയുന്നത്. അതിനിടെ എമ്പുരാനില്‍ ഷാറൂഖ് ഖാന്‍  ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞുകേള്‍ക്കുന്നു എന്താണ് അതിന്‍റെ വാസ്തവം എന്ന് ചോദിച്ചപ്പോള്‍ ‘ ഷാറൂഖ് ഖാന്‍ പാവം, അദ്ദേഹം ഒരു സീനില്‍ അഭിനയിച്ചു. പക്ഷേ ആ ഭാഗം കട്ട് ചെയ്ത് കളഞ്ഞു’ എന്ന് പൃഥ്വിരാജിനെ നോക്കി ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറയുന്നുണ്ട്.

മോഹന്‍ലാലിന്‍റെയും പൃഥ്വിരാജിന്‍റെയും ഭക്ഷണപ്രിയത്തെക്കുറിച്ചും എമ്പുരാന്‍റെ ബഡ്ജറ്റിന് കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. അതിനിടെ പൃഥ്വിരാജിനോട് ആങ്കര്‍ ചോദിച്ച രസകരമായ ഒരു ചോദ്യമാണ് നിങ്ങള്‍ ഇല്യുമിനാറ്റി ആണോ എന്ന്. അതിന് ‘ഞങ്ങള്‍ ഇല്യുമിനാറ്റികള്‍ ഇതിനെക്കുറിച്ച് പരസ്യമായി പറയാറില്ല രഹസ്യമായ കാര്യമാണ് ഇത്’ എന്ന് പൃഥ്വിരാജ് മറുപടി നല്‍കുന്നുണ്ട്. ഇത്രയും ചിരിച്ച മറ്റൊരു അഭിമുഖം ഈ അടുത്തിടെയൊന്നും കണ്ടിട്ടില്ല എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ‘ലാലേട്ടന്‍ ഓപ്പണായി സംസാരിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ ധ്യാന്‍ ശ്രീനിവാസന് അദ്ദേഹം ഒരു വെല്ലിവിളിയാകും’ എന്നുവരെയുള്ള കമന്‍റുകളാണ് വന്നുനിറയുന്നത്.

ENGLISH SUMMARY:

Everywhere you turn, discussions about Empuraan dominate conversations. Fans are eagerly speculating about the film’s villain, how Stephen Nedumbally becomes Qureshi Abram, and even the release of the third installment. Mohanlal and Prithviraj are actively promoting the film, and their Tamil interview has taken the internet by storm. Conducted by Tamil YouTuber Irfan’s View, the interview featured a relaxed conversation with cool responses and witty comebacks from both stars. Within hours, the video amassed over a million views, with Malayalam fans flooding the comment section.