എമ്പുരാനെതിരെ ബോയ്കോട്ട് ആഹ്വാനവുമായി കന്നഡ എക്സ് പേജ്. മലയാളത്തില്‍ തന്നെ ചിത്രം സംസ്ഥാനത്താകെ റിലീസ് ചെയ്യുന്നത് മലയാളം ഭാഷ അടിച്ചേല്‍പ്പിക്കുന്നതുപോലെയാണെന്ന് കന്നഡ ഡൈനാസ്റ്റി എന്ന എക്സ് പേജ് പറയുന്നു. 'എമ്പുരാന്‍ എന്ന മലയാളം സിനിമയെ ഒരു വിതരണ കമ്പനി കര്‍ണാടകയില്‍ മുഴുവന്‍ കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്, അതും മലയാളം ഭാഷയില്‍. അത് ഭാഷ അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ്. മലയാള സിനിമയ്ക്ക് 1000 ഷോകള്‍ നല്‍കുന്നു. എന്നാല്‍ കന്നഡയില്‍ ഷോകള്‍ ഒന്നുമില്ല'' എക്സില്‍ കന്നഡ് ഡൈനാസ്റ്റി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.
മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് അബദ്ധമാണ് ഹോംബാലെ ഫിലിംസ് കാണിക്കുന്നതെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നു. വടക്കന്‍ കര്‍ണാടകയില്‍ ആരാണ് മലയാളം സിനിമകള്‍ കാണുന്നതെന്നും മംഗളൂരുവിലും ബെംഗളൂരുവിലുമാണ് മലയാളം സിനിമകള്‍ കാണാറുള്ളതെന്നും പോസ്റ്റില്‍ പറയുന്നു. മലയാളം അടിച്ചേല്‍പ്പിക്കരുതെന്ന് ഈ പോസ്റ്റിലും പറയുന്നുണ്ട്.
ഹോംബാലെ ഫിലിംസാണ് കര്‍ണാടകയില്‍ ചിത്രം വിതരണം ചെയ്യുന്നത്. ബുക്കിങ് ആരംഭിച്ചതിന് പിന്നിലെ അതിവേഗമാണ് ടിക്കറ്റുകള്‍ വിറ്റുതീരുന്നത്. മാര്‍ച്ച് 27നാണ് എമ്പുരാന്‍ റിലീസ്.