‘എന്നമ്മേ ഒന്നു കാണാൻ എത്ര നാളായ് ഞാൻ കൊതിച്ചു...ഈ മടിയിൽ വീണുറങ്ങാൻ എത്ര നാളായി ഞാൻ നിനച്ചു’...എന്ന ഗാനം കേള്‍ക്കാത്ത മലയാളിയുണ്ടാവില്ലാ, അമ്മയുടെ സ്നേഹം ഒരു നിമിഷം എങ്കിലും നമ്മുടെ മനസില്‍ എത്തിക്കും ഈ മനോഹര ഗാനം. ക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
മകന് അമ്മയോടുളള സ്‌നേഹവും അമ്മയെ കാണാനുളള ആഗ്രഹവും അടയാളപ്പെടുത്തിയ ഗാനമായിരുന്നു നമ്മൾ എന്ന സിനിമയിലെ കൈതപ്രം രചിച്ച 'എന്നമ്മേ ഒന്നു കാണാൻ' എന്ന ഗാനം. ഈ ഗാനത്തിന് സംഗീതം നൽകിയത് മോഹൻ സിത്താരയും ആലപിച്ചിരിക്കുന്നത് കെ.ജെ.യേശുദാസുമാണ്. അമ്മയില്ലാതെ വളർന്ന ഒരു മകന്റെ നോവും അമ്മയെ കാണാനുളള അയാളുടെ അതിയായ ആഗ്രഹവുമാണ് ഈ ഗാനത്തിൽ നിറഞ്ഞ് നിൽക്കുന്നത്.
ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ ഒരു ക്ലാസ് റുമില്‍ ടീച്ചറിന് മുന്നില്‍ ഈ ഗാനം പാടുന്ന പയ്യനാണ്. മനോഹരമായ അവന്‍റെ പാട്ടിന് മുന്നില്‍ ടീച്ചറുടെ കണ്ണ് നിറയുന്നത് കാണാം. സജിത പി രാജേഷ് എന്ന അകൗണ്ടില്‍ നിന്നാണ് വിഡിയോ വന്നിരിക്കുന്നത്. ടീച്ചറമ്മ, ഇതാണ് സ്നേഹം, ഏറ്റവും കൂടുതൽ മക്കൾ ഉള്ള ഒരേയൊരു അമ്മ... അത് നമ്മുടെ അധ്യാപിക ആണ് എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ഇന്നത്തെ കുട്ടികള്‍ ഇത് കണ്ട് പഠിക്കട്ടെയെന്നും 2 കെ കിഡ്സിലും നന്മയുള്ള പിള്ളാരുണ്ടെന്നും വിഡിയോ കമന്‍റുകള്‍ നിറയുന്നുണ്ട്.