എമ്പുരാൻ പാൻ ഇന്ത്യൻ സിനിമയായി മാറുമെന്ന് നടൻ വിക്രം. വ്യാഴാഴ്ച എമ്പുരാനൊപ്പം തന്റെ സിനിമയായ വീര ധീര സൂരൻ ഇറങ്ങുമ്പോൾ രണ്ടിനെയും മലയാളി പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും തലസ്ഥാനത്ത് എത്തിയ വിക്രം പറഞ്ഞു. സുരാജിന്റെ അഭിനയപ്രകടനം അതിശയിപ്പിച്ചെന്ന് വിക്രമും എസ്.ജെ.സൂര്യയും മാർക്കിട്ടു.
എമ്പുരാൻ- വീര ധീര സൂരൻ ഏറ്റുമുട്ടൽ അല്ല, മറിച്ച് രണ്ടുസിനിമകളുടെയും വിജയമാണ് വിക്രം പ്രതീക്ഷിക്കുന്നത്.
എമ്പുരാൻ പാൻ ഇന്ത്യൻ സിനിമയായി മാറുമെന്നും ആശംസ. തലസ്ഥാനത്ത് ധീര വീര സൂരന്റെ പ്രൊമോഷന് എത്തിയതായിരുന്നു വിക്രം. വിക്രമും എസ്.ജെ.സൂര്യയും സംവിധായകൻ അരുൺകുമാറും വാചാലരായത് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തിലാണ്. തമിഴിലെ അരങ്ങേറ്റം വിക്രത്തിനൊപ്പമായതിൽ സുരാജും ഹാപ്പിയാണ്.
ജെമിനിയിൽ കലാഭവൻ മണിക്കൊപ്പം പ്രവർത്തിച്ച അനുഭവവും ഓർമകളും വിക്രം പങ്കുവച്ചു. ഒപ്പം അഭിനയിച്ച സമയം കൊണ്ട് എസ്.ജെ.സുര്യയെ അനുകരിക്കാൻ സുരാജ് പഠിച്ചുകഴിഞ്ഞു.