എമ്പുരാൻ ആവേശം ഉസ്ബക്കിസ്ഥാനിലും. ഉസ്ബക്കിസ്ഥാനിലെ മോഹൻലാൽ ആരാധകർക്കായുള്ള ഫാൻസ് ഷോയ്ക്ക് പുറമെ മലയാളി വിദ്യാർഥികളുടെ ആവശ്യപ്രകാരം മലയാളികൾതന്നെ സാരഥികളായ എസ് എബ്രോഡ് എന്ന കമ്പനി എമ്പുരാന്റെ പ്രത്യേക പ്രദർശനവും ഒരുക്കി. ഉസ്ബക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമായ സമർഖണ്ഡിൽ 27ന് വൈകിട്ട് ആറരയ്ക്കാണ് എമ്പുരാൻ പ്രദർശിപ്പിക്കുക.
ഇസ്ലാമിക പഠനത്തിന് പേരുകേട്ട സമർഖണ്ഡിൽ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാർഥികള്‍ക്കായാണ് എസ് എബ്രോഡ് എന്ന വിദേശ വിദ്യാഭ്യാസ കമ്പനി എമ്പുരാന്റെ പ്രത്യേക ഷോ നടത്തുന്നത്.
ജോർജിയയിലെ വിതരണക്കാരിൽനിന്ന് എമ്പുരാൻ ഉസ്ബക്കിസ്ഥാനിൽ വിതരണം ചെയ്യുന്ന എസ് എബ്രോഡാണ് ഫാൻസ് ഷോയ്ക്ക് പുറമെ മലയാളി വിദ്യാർഥികളുടെ താൽപര്യപ്രകാരം പ്രത്യേക ഷോയും ഒരുക്കുന്നത്. ശ്രീനു അനിത ശ്രീകുമാർ, എം.ആർ.ശരത് കൃഷ്ണൻ , ഡോ.ബിനോള്‍ബിൻ സോളമൻ, ഡോ. അശ്വൻ ഷാജി തുടങ്ങിയവർ സാര എസ് എബ്രോഡിന്‍റെ സാരഥികള്‍.
ഇതിനിടെ കടുത്ത മോഹൻലാൽ ആരാധകരായ കമ്പനിയുടമകൾ ബെംഗളൂരുവിലും കേരളത്തിലുമുള്ള ബ്രാഞ്ചുകളിലെ എല്ലാ മലയാളികള്‍ക്കും ആദ്യ ദിനം തന്നെ ചിത്രം കാണാനും അവസരം ഒരുക്കി.