ഇന്‍സ്റ്റഗ്രാം, യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റേഴ്സായ ടിടി ഫാമിലിയുടെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. രണ്ടാമത്തെ കണ്‍മണിക്കായി കുടുംബവും ഫോളോവേഴ്സും കാത്തിരിക്കെയാണ് കുഞ്ഞിന്‍റെ മരണം. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചെങ്കിലും ജീവനുണ്ടായിരുന്നില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
‘ഷെമി പ്രസവിച്ചു പെൺകുഞ്ഞായിരുന്നു അപ്പോൾത്തന്നെ മരിച്ചു എല്ലാവരും ദുഅ ചെയ്യണം’. ഒന്നിച്ചിരിക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് ഷെഫിയും ഷെമിയും കുറിച്ചു. കഠിനമായ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്ക് ലഭിക്കട്ടെയെന്നും പിഞ്ചോമനയുടെ കബറിടം പടച്ചവന്‍ വിശാലമാക്കട്ടെ എന്നുമൊക്കെയാണ് ദുഃഖ വാര്‍ത്ത അറിഞ്ഞവര്‍ പ്രാര്‍ഥിക്കുന്നത്. ഷെമിയുടെയും ഷെഫിയുടെയും രണ്ടാമത്തെ മകളാണ് മരണപ്പെട്ടത്. പ്രായത്തിന്‍റേതായ പ്രയാസങ്ങള്‍ പ്രസവസമയത്ത് നേരിടേണ്ടി വരുമെന്ന് അറിയാമായിരുന്നുവെന്ന് ഷെഫി മുന്‍പ് അപ്‍ലോഡ് ചെയ്ത വിഡിയോയില്‍ സൂചിപ്പിച്ചിരുന്നു.
ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ മയ്യത്ത് ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഷെഫി പറഞ്ഞ വിഡിയോയിൽ ദുഃഖം നിറഞ്ഞ ബാക്ക്ഗ്രൗണ്ട് സംഗീതം കൂടിയുണ്ടായിരുന്നു. സ്വന്തം കുഞ്ഞിന്റെ മരണവാർത്തയിൽ പശ്ചാത്തല സംഗീതം ഇട്ട് പ്രൊഫൈലിൽ പോസ്റ്റ് ചെയ്തു എന്ന പേരിൽ വന്ന വിമർശനത്തിന് മറുപടി പറഞ്ഞത് ഷെഫിയല്ല. ആ വിഡിയോ എഡിറ്റ് ചെയ്ത മുബാസ് ആണ്. മുബാസിന്റെ വാക്കുകൾ: 'അവന്റെ എല്ലാ വീഡിയോ എടുക്കുമ്പോഴും അത് എഡിറ്റ് ചെയ്യുമ്പോഴും ഞാൻ ഹാപ്പി ആയിട്ടേ ചെയ്യാറുള്ളൂ, പക്ഷേ ഈ ഒരു വിഡിയോ എടുക്കാനും അത് എഡിറ്റ് ചെയ്യാനും എന്നെകൊണ്ട് നല്ലപോലെ കഴിഞ്ഞിട്ടില്ല. അത് പോലെ തന്നെ ഇവരുടെ വിഡിയോ പബ്ലിക് ആക്കുന്നതും ഞാനാണ്. നിങ്ങൾ അയക്കുന്ന കമന്റ് ഏത് രീതിയിലുള്ള, എത്ര മോശമായ കമന്റ് ആണെങ്കിലും അത് അവരെ ബാധിക്കുക്കയില്ല,' എഡിറ്റർ മുബാസ് വ്യക്തമാക്കി.
ദമ്പതികളുടെ പ്രായവ്യത്യാസത്തെച്ചൊല്ലി ഷെമിയും ഷെഫിയും കടുത്ത സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. ഷെമിക്ക് ഭര്‍ത്താവിനെക്കാള്‍ പ്രായം കൂടുതല്‍ ഉള്ളതാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണം. നാലുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.