സൈക്കിള്‍ യാത്രക്കാരന്റെ പെര്‍ഫക്ട് ലാന്‍ഡിങ്, വളരെ മനോഹരമായൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രൊഫ. സരിത സിദ്ധ് എന്ന എക്സ് ഉപയോക്താവാണ് ഈ വിഡിയോ പങ്കുവച്ചത്. സൈക്കിളോടിച്ച് വരുന്ന വ്യക്തിയുടെ ചുമലില്‍ ഒരു കുട്ടിയും പിന്നില്‍ ഒരു സ്ത്രീയും ഇരിക്കുന്നുണ്ട്.
സൈക്കിളിനു തൊട്ടുമുന്‍പിലായി ഒരു ബസ് പുറപ്പെടാന്‍ നില്‍ക്കുമ്പോള്‍ കൈകാണിച്ച് നിര്‍ത്തിക്കുന്നുണ്ട് ഇയാള്‍. തുടര്‍ന്നുള്ള ഭാഗമാണ് വിഡിയോയുടെ ഹൈലൈറ്റ്. ബസിന്റെ ഡോറിനടുത്ത് പെര്‍ഫെക്ട് ആയി നിര്‍ത്തി സ്ത്രീയേയും കുട്ടിയേയും നേരെ ബസിലേക്ക് കയറ്റിവിടുന്നു.
അമേരിക്കന്‍ വിമാനങ്ങള്‍ക്ക് പോലും ഇത്ര പെര്‍ഫക്ട് ആയി ലാന്‍ഡിങ് നടക്കില്ലെന്നാണ് സരിത സിദ്ധ് കാപ്ഷനായി നല്‍കിയത്. ആളുകളെ രസിപ്പിച്ച ഈ വിഡിയോക്ക് നിരവധി കമന്റുകളും നിറയുന്നുണ്ട്.