മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത എമ്പുരാൻ പ്രദര്‍ശനം തുടരുകയാണ്. ആദ്യ ഷോ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുണ്ട്. വിമര്‍ശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തി.
അതേ സമയം ചിത്രത്തിന് വിജയാശംസകൾ നേർന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ രംഗത്ത് എത്തി. ‘മോഹൻലാൽ - പൃഥ്വിരാജ് ടീമിന് ആശംസകൾ. വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
അതേ സമയം പൃഥ്വിരാജിന്റെ സംവിധാനവും സുജിത്ത് വാസുദേവിന്റെ ക്യാമറയും അഖിലേഷ് മോഹന്റെ എഡിറ്റിങ്ങുമെല്ലാം വലിയ കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ സംഗീതം തിയറ്ററുകളെ തീപ്പിടിപ്പിച്ചു എന്നാണ് ആരാധകരുടെ അഭിപ്രായം.