എമ്പുരാൻ സിനിമ തിരഞ്ഞെടുത്ത പ്രമേയത്തിന് കയ്യടിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രേക്ഷകര്‍. ഗുജറാത്തിൽ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് ഈ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ബിനീഷ് കോടിയേരിയും വിടി ബല്‍റാം ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.
2002 ൽ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കുറിപ്പുകളിലുണ്ട്.
എന്നാല്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്. സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങിയിട്ടുണ്ട്? സിനിമയെ സിനിമയായി കണ്ടാൽ മതി എന്നാണ് എം ടി രമേശ് പറഞ്ഞത്.