theatre-review

എറണാകുളത്തെ പ്രമുഖ തിയറ്ററില്‍ രാവിലെ ആറു മണിക്ക് എമ്പുരാന്‍ കാണാന്‍ എത്തിയവര്‍ ഒന്ന് ഞെട്ടി, ഏകെ 47 തോക്കുമായി ഒരു യുവാവ് കറങ്ങി നടക്കുന്നു. കാര്യം അന്വേഷിച്ചപ്പോള്‍  എമ്പുരാനിലെ പൃഥ്വിരാജിനെ അനുകരിച്ച്  ‘സയ്ദ് മസൂദ്’ ആയി നടക്കുകയാണ് അയാള്‍. നേരത്തെ  പുഷ്പ2 സിനിമ ഇറങ്ങിയപ്പോള്‍ ‘പുഷ്പ ഫയറാടാ..താഴത്തില്ലടാ..’ എന്നൊക്കെ പറഞ്ഞ് അലറി തിയറ്ററിലൂടെ ഇയാള്‍ നടന്നിരുന്നു. 

ഓരോ സിനിമ കഴിയുമ്പോളും കേരളത്തിൽ ഓരോ കോമാളികൾ ജനിക്കുന്നുവെന്നും, നമ്മുടെ നാട്ടിലും ഇങ്ങനെ കോലം കെട്ടുന്ന ചിലരെന്നും കമന്‍റുകളുണ്ട്. അതേ സമയം ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍–പൃഥ്വിരാജ്  ചിത്രം എമ്പുരാൻ തിയറ്ററുകളിലെത്തി. ആദ്യ ഷോ കഴിയുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ENGLISH SUMMARY:

Moviegoers at a prominent Ernakulam theater were in for a surprise when they arrived for the 6 AM screening of Empuraan. A young man was seen walking around with an AK-47 replica, imitating Prithviraj’s character, Sayed Masood, from the film. Interestingly, this wasn’t his first time making a dramatic entrance—during the release of Pushpa 2,