empuraan-mohanlal

TOPICS COVERED

വ്യാഴാഴ്ച റിലീസ് ചെയ്ത  പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ വ്യാജപതിപ്പ് പുറത്തെന്ന് റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലും ടെലഗ്രാമിലും വ്യാജപതിപ്പുകള്‍ സൗജന്യമായി പ്രചരിക്കുന്നു എന്നാണ് ദേശിയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകളിലും  ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നു എന്നാണ് വിവരം. 

വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ പൃഥ്വിരാജ് കഴിഞ്ഞദിവസം പോസ്റ്റ് പങ്കുവച്ചിരുന്നു. 'സ്‌പോയ്‌ലറുകളോടും പൈറസിയോടും നോ പറയാം' എന്നാണ് പൃഥി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്. 

വ്യാഴാഴ്ച രാവിലെ ആറിനാണ് ചിത്രത്തിന്‍റെ ആദ്യപ്രദര്‍ശനം നടന്നത്. കേരളത്തില്‍ മാത്രം 746 സ്ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ടായിരുന്നു. അഡ്വാൻസ് ബുക്കിങ്ങിലൂടെ ‘എമ്പുരാൻ’ ആദ്യ ദിനം 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.

2019ൽ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസും ഗോകുലം മൂവീസുമാണ് നിർമിച്ചത്. വിദേശതാരങ്ങൾ ഉൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ENGLISH SUMMARY:

Reports indicate that the newly released Mohanlal-starrer ‘Empuraan’ has been leaked online. Various torrent websites like Filmyzilla, Movierulz, and Tamilrockers, along with Telegram channels, are offering illegal copies of the film for free.