പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളില്‍. ആദ്യ ഷോ തുടങ്ങും മുന്‍പുതന്നെ ആരാധകര്‍ തിയറ്ററുകള്‍ പൂരപ്പറമ്പാക്കി . രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്.
തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷയൊരുക്കി പൊലീസും രംഗത്തുണ്ട്. ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് ഒന്നുമാത്രമാണ്, പടത്തിന്‍റെ സസ്പെന്‍സ്, അത് നശിപ്പിക്കരുതെന്ന്...അഡ്വാൻസ് ബുക്കിങ്ങിലൂടെയും ‘എമ്പുരാൻ’ ആദ്യ ദിനം 50 കോടി ക്ലബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് കൂടുതൽ അഡ്വാൻസ് ബുക്കിങ് നടന്നിട്ടുള്ളതെന്നാണ് സൂചന. 4 അന്യഭാഷകളിൽ ചൊവ്വാഴ്ച്ചയാണ് സെൻസർ നടപടികൾ പൂർത്തിയായത്.