Photo Credits: Josekutty J Panackal (File Photo).
നാട്ടിലെങ്ങും എമ്പുരാന്‍ വിശേഷങ്ങളാണ് ചൂടുപിടിച്ച ചര്‍ച്ച. ആ ചുവപ്പ് ഡ്രാഗണ്‍ ചിത്രമുള്ള കോട്ട് ധരിച്ച വില്ലനാര് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടി നടന്നവരിപ്പോള്‍ നടന്‍ ബേസില്‍ ജോസഫ് എവിടെ എന്നാണ് ചോദിക്കുന്നത്. എമ്പുരാന്‍ റിലീസിനെക്കാള്‍ കട്ട വെയിറ്റിങ്ങിലാണ് ചിലര്‍ ബേസിലിന്‍റെ ഒറ്റ കമന്‍റിനായി.
കാര്യം മറ്റൊന്നുമല്ല, എമ്പുരാന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ ചിത്രത്തിന്‍റെ നിര്‍മാതാവ് ഗോകുലം ഗോപാലന്‍ ടൊവിനോയുടെ പേര് തെറ്റിച്ചു പറഞ്ഞു. ടൊവിനോയ്ക്കു പകരം അദ്ദേഹം പറഞ്ഞത് ടിനോവ എന്ന്. ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തിപ്പറയുകയും ചെയ്തു. പക്ഷേ ടൊവിനോ ഇപ്പോഴും എയറില്‍ തന്നെയാണ്. പൃഥ്വിരാജും മോഹന്‍ലാലും അടക്കമുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. നിര്‍മാതാവ് പേര് തെറ്റിച്ച് പറഞ്ഞതേ ടൊവിനോയുടെ അടുത്തിരുന്ന പൃഥ്വിരാജ് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ‘ബേസിലിനുള്ളത് ആയി’ എന്ന് ടൊവിനോയോട് പൃഥ്വി പറയുന്നതും കേള്‍ക്കാം. മാത്രമല്ല ഇത് ബേസിലിന് അയച്ചു കൊടുക്ക് എന്നും വേദിയിലിരുന്ന് പൃഥ്വി ആര്‍ക്കോ നിര്‍ദേശം നല്‍കുന്നുണ്ട്.
സംഭവം വൈറലായി. പക്ഷേ ബേസിലിന്‍റെ പ്രതികരണം മാത്രം എത്തിയിട്ടില്ല. ഇതോടെ ബേസിലെവിടെ എന്ന ചോദ്യം സജീവമായിരിക്കുകയാണ്. ടൊവിനോയും ബേസിലും പരസ്പരം ട്രോളാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ലെന്ന് ആരാധകര്‍ക്ക് നന്നായി അറിയാം. ഇത് കമന്‍റുകളായി വന്നു നിറയുകയാണ്. അത്തരത്തിലുള്ള ചില കമന്‍റുകള്‍ ഇങ്ങനെയാണ്;
*കളിയാക്കാൻ നോക്കിയിരുന്ന ബേസിലിനെ നോക്കി ഗോകുലം സാർ: ഫോസിൽ ഒരു നല്ല നടൻ ആണ്
*ലെ ടൊവിനോ:- സത്യം പറ നിങ്ങൾ ബേസിലിന്‍റെ അടുത്ത് നിന്ന് ക്യാഷ് വാങ്ങിയിട്ടുള്ള പണി അല്ലേ
*ബേസിൽ "സുനിതാ വില്യംസിന്‍റെ ഒഴിവിലേക്ക് ബഹിരാകാശത്തേക്ക് വിടാനുള്ള ആളായി"
*ലെ ബേസിൽ : അതിൽ ഇല്ലാത്തത് നന്നായി ഇല്ലേൽ ഫോസിൽ ആയേനെ
*ടൊവിനോ ഒരാഴ്ചത്തേക്ക് ബേസിലിന്‍റെ മുമ്പിൽ പോയി ചാടാതെ നോക്കാം
*ഇന്നോവയുടെ ആരെങ്കിലും ആണോ?
ഇങ്ങനെ കമന്‍റ് ബോക്സില്‍ ആരാധകരുടെ ആറാട്ടാണ്. ഇന്നോവ കാറിന്‍റെ ചിത്രങ്ങളും ബേസിലിന്‍റെ പല മീമുകളും കാണാം. എന്തായാലും വേദിയില്‍ വച്ചു തന്നെ ടൊവിനോ ഗോകുലം ഗോപാലന് പറ്റിയ തെറ്റിനെക്കുറിച്ച് പറഞ്ഞിരുന്നു. ‘ആദ്യമായിട്ടാണ് ഗോപാലന്‍ സാര്‍ എന്‍റെ പേര് തെറ്റി വിളിക്കുന്നത്. ഞങ്ങള്‍ എത്രയോ വര്‍ഷങ്ങളായി പരിചയമുള്ളവരാണ്. കുറേ കാലങ്ങളായി ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എമ്പുരാനിലൂടെ അത് സാധിച്ചു’ എന്നാണ് ടൊവിനോ പറഞ്ഞത്.