അടിയന്തര സഹായങ്ങള്‍ക്കായുള്ള ടോള്‍ ഫ്രീ നമ്പര്‍ പ്രൊമോഷന്‍ എമ്പുരാന്‍ സ്റ്റൈലില്‍ അറിയിച്ച് കേരള പൊലീസ്. 112 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് ഏത് അടിയന്തര സാഹചര്യത്തിലും വിളിക്കാമെന്നറിയിക്കുന്ന പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. എമ്പുരാന്‍ റിലീസ് ദിവസത്തിലായിരുന്നു ടോള്‍ഫ്രീ നമ്പറിന്റെ പ്രൊമോഷനും കേരള പൊലീസ് നടത്തിയത്.
ഫോണ്‍ പിടിച്ചു നില്‍ക്കുന്ന ലാലേട്ടന്റെ എമ്പുരാന്‍ചിത്രത്തിനൊപ്പമാണ് ടോള്‍ ഫ്രീ നമ്പര്‍ വിവരം. എമ്പുരാന്‍ എന്ന ടൈറ്റില്‍ മാറ്റി അതേ സ്റ്റൈലില്‍ കേരള പൊലീസ് എന്നെഴുതിച്ചേര്‍ത്തിട്ടുണ്ട്. ആരായാലും അടിയന്തര സാഹചര്യങ്ങളില്‍ വിളിച്ചോളൂ എന്ന കാപ്ഷനൊപ്പം അതിപ്പോ ഖുറേഷി അബ്രാം ആണേലും വിളിക്കാം എന്നുകൂടി പറയുന്നു പോസ്റ്റില്‍.
ആയിരത്തിലേറെ കമന്റുകളും അഞ്ഞൂറിലേറെ ഷെയറുകളും ലഭിച്ചിട്ടുണ്ട് കേരള പൊലീസിന്റെ പോസ്റ്റിന്. അതേസമയം അടിയന്തര സഹായം എന്നതിനു പകരം അടിയന്തിര എന്നു ചേര്‍ത്ത കേരളപൊലീസിനെ തിരുത്തുന്നുണ്ട് ഒരാള്‍. കേരളപൊലീസും എമ്പുരാന്‍ ട്രെന്‍ഡിനൊപ്പം എന്ന രീതിയിലുള്ള കമന്റുകളാണ് ഏറെയും. 112 ല്‍ വിളിച്ച് സഹായം തേടിയവരും അനുഭവങ്ങള്‍ വിവരിച്ചെത്തുന്നുണ്ട് പോസ്റ്റിനു താഴെ.