major-ravi-murli-gopi

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകനും നടനുമായ മേജർ രവി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എമ്പുരാൻ എന്ന സിനിമ റിലീസിന് മുന്നേ മോഹൻലാൽ കണ്ടിട്ടില്ല എന്ന് തനിക്ക് ആധികാരികമായി പറയാൻ കഴിയും. ഈ സംഭവങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. താൻ അറിയുന്ന മോഹൻലാൽ ഈ സംഭവങ്ങളിൽ ഉറപ്പായും മാപ്പ് പറയുമെന്നും മേജർ രവി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ഇപ്പോള്‍ സൈബറിടത്ത് ചര്‍ച്ച  മേജര്‍ രവിയുടെ ഇരട്ടത്താപ്പാണ്. സിനിമയുടെ റിലീസിന് പിന്നാലെ മാധ്യമങ്ങളോട് ഉഗ്രന്‍ പടമാണെന്നും ഒരു ഡയറക്ടറുടെ ഡ്രീം ആണ് ഇതുപോലെ ഒരു പടം ചെയ്യാൻ പറ്റുക എന്നതെന്നും മൂന്നാം ഭാഗത്തിന് വേണ്ടി വെയിറ്റ് ചെയ്യുകയാണെന്നുമാണ് പറഞ്ഞത്. എന്നാല്‍ ചിത്രം വിവാദമായപ്പോള്‍ മുരളി ഗോപിയെ വിമര്‍ശിക്കുകയാണ് മേജര്‍ രവി. മുരളിയോട് പറയാനുള്ളത്, മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന ഹിന്ദുക്കളേയും ശൂലങ്ങളേയും കാണിക്കുന്നുണ്ട്. എവിടുന്ന് അത് തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കംപാര്‍ട്ട്മെന്‍റിനകത്ത് 53 പേര് മരിച്ചുപോയി എന്നതില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത് ഇത്രവലിയ വിഷയം ആകുമായിരുന്നില്ല. മുസ്ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കളെന്ന് കാണിച്ചാല്‍ അത് വര്‍ഗീയതയല്ലേ എന്നും മേജര്‍ രവി ചോദിക്കുന്നു. 

മേജര്‍ രവിയുടെ വാക്കുകള്‍

കഥ കേട്ട് കഴിഞ്ഞ് ഒക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം സിനിമയില്‍ ഇടപെടില്ല. സിനിമ റിലീസ് ആവുന്നതിനുമുമ്പ് അദ്ദേഹം ഫുള്‍ സിനിമ കാണില്ല. കീര്‍ത്തിചക്ര പോലും അദ്ദേഹം കണ്ടിട്ടില്ല. റിലീസിന് മുമ്പ് സിനിമ കാണുന്ന സ്വഭാവം ഇല്ല. ഈ സിനിമക്കും അത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിന് വളരെയധികം മാനസികമായി വിഷമമുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഫസ്റ്റ് ഷോ കണ്ടത്. അതില്‍ കണ്ടിട്ടുള്ള പ്രശ്​നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്​ത സിനിമയല്ല ഇത്. ഒരു മണിക്കൂറിന് ശേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വരുന്നത്. ഡബ്ബ് ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ അദ്ദേഹം കാണൂ. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അദ്ദേഹം അത് ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട്.

 

മുരളിയോട്, മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന ഹിന്ദുക്കളേയും ശൂലങ്ങളേയും കാണിക്കുന്നുണ്ട്. എവിടുന്ന് അത് തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കംപാര്‍ട്ട്​മെന്‍റിനകത്ത് 53 പേര് മരിച്ചുപോയി എന്നതില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത് ഇത്രവലിയ വിഷയം ആകുമായിരുന്നില്ല. മുസ്​ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കളെന്ന് കാണിച്ചാല്‍ അത് വര്‍ഗീയതയല്ലേ

 

ബിജെപിക്ക് ഒരു ഉപകാരവുമില്ലാതെ ബിജെപിക്കാരെന്ന് പറഞ്ഞ് നടക്കുന്ന കുറേ ഇത്തിള്‍ക്കണ്ണികള്‍ ഈ പാര്‍ട്ടിയിലുണ്ട്. ഏതെങ്കിലും ഒരു തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഇവന്മാരെക്കൊണ്ട് അഞ്ച് പൈസയുടെ ഉപകാരം ഉണ്ടായിട്ടില്ല. സെന്‍സര്‍ബോര്‍ഡില്‍ ഇരിക്കുന്ന കുറേ എണ്ണമുണ്ട്. ഇവരെയെല്ലാം ആദ്യം ചിക‍ഞ്ഞെടുത്ത് വെളിയില്‍ തള്ളണം. അവരാവും സിനിമ കാണുന്നില്ല. അതില്‍ രാജ്യസ്​നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പടം കണ്ടിട്ട് അത് പ്രശ്​നമാണെന്ന് മനസിലാക്കുമായിരുന്നു'.

ENGLISH SUMMARY:

Director and actor Major Ravi has responded to the controversies surrounding L2: Empuraan. He stated that he can officially confirm that Mohanlal had not watched the film before its release. Expressing his disappointment over the situation, Major Ravi added that the incidents have deeply pained him. He also asserted that the Mohanlal he knows would definitely apologize if needed. His statements were made during a Facebook Live session.