മോഹന്‍ലാല്‍ ചിത്രം എമ്പുരാനെതിരെയുണ്ടായ നടപടി ആശങ്ക ഉയര്‍ത്തുന്നതെന്ന് സംവിധായകന്‍ ആഷിഖ് അബു. മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ ഭീഷണിയുണ്ടാകുകയും അതിന് വഴങ്ങേണ്ടിവരുകയും ചെയ്ത സങ്കടകരമായ അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ആഷിഖ് അബു വ്യക്തമാക്കി
ആഷിഖിന്റെ വാക്കുകള്‍
‘വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ ഭീഷണിയുണ്ടാകുകയും അതിന് വഴങ്ങേണ്ടിവരുകയും ചെയ്ത സങ്കടകരമായ അവസ്ഥയിലാണുള്ളത്. മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള നിര്‍മാതാക്കളുള്‍പ്പെടെയുള്ള വലിയൊരു സംഘം ചെയ്ത സിനിമക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഇത് ഉറപ്പായും ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
പൃഥ്വിരാജ് നേരത്തെ മുതല്‍ തന്നെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉപയോഗിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല’ ആഷിഖ് അബു പറഞ്ഞു.