എമ്പുരാനില്‍നിന്ന് മുറിച്ചു മാറ്റിയത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ മാത്രമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തിയറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം. ആഗോള തലത്തില്‍ 200 കോടി കളക്ഷന്‍ വന്നിട്ടുണ്ട്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. സമ്മര്‍ദം തങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
‘സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ല,രണ്ടുമിനിറ്റ് എഡിറ്റ് ചെയ്ത് നീക്കി, ഇന്നുതന്നെ എഡിറ്റഡ് സിനിമ ഇറങ്ങും,മുരളി ഗോപിക്ക് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ല, സമ്മര്‍ദത്തിന്‍റെ പേരിലല്ല എഡിറ്റിങ് നടത്തിയത്, മുരളി ഗോപി ഖേദം പോസ്റ്റ് ഷെയര്‍ ചെയ്യുമായിരിക്കും,ലൂസിഫറിന്‍റെ മൂന്നാംഭാഗം വരും’ ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.
ആരെയും വേദനിപ്പിച്ച് സിനിമ ചെയ്യണമെന്ന് കരുതുന്നവരല്ലാ ഞങ്ങള്‍, വിവാദം തിരിച്ചടിയാണെന്ന് കരുതുന്നില്ല. ഇതിനെ പോസിറ്റീവായി എടുത്താല്‍ മതി. ഇതൊരു സിനിമയാണ്. സിനിമയെ സിനിമയായി കാണണം. പ്രശ്‌നങ്ങള്‍ അവസാനിച്ചല്ലോ, ആന്‍റണിയുടെ വാക്കുകള്‍.