എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് റിവ്യു ഇട്ട റിവ്യൂവര്‍ അശ്വന്ത് കോക്ക് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. മുഖം നീര് വച്ച്, കണ്ണ് കലങ്ങി, ആകെ ഭയാനകരമായി തോന്നുന്ന ചിത്രമാണ് അശ്വന്ത് കോക്ക് പങ്കുവച്ചത്. ഒരു കണ്ണ് നീരുവച്ച് തുറക്കാന്‍ പോലും ആകുന്നില്ലാ. ഇതിന് പിന്നാലെ കമന്‍റ് പൂരമാണ്. എമ്പുരാന്‍ റിവ്യു പറഞ്ഞതിന് ഫാന്‍സുകാര്‍ തന്ന സമ്മാനമാണോ?, മോഹൻലാൽ ഫാൻസിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും, ചെങ്കണ്ണാണോ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
കഴിഞ്ഞ ദിവസമാണ് എമ്പുരാന്‍ ചിത്രത്തെ വിമര്‍ശിച്ച് അശ്വന്ത് കോക്ക് റ്ിവ്യു ഇട്ടത്. ചിത്രം പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെന്നും, മികച്ച പ്രതീക്ഷയോടെ പോയിട്ട് നിരാശയായിരുന്നു ഫലമെന്നും അശ്വന്ത് കോക്ക് പറഞ്ഞു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന്‍റെ പിന്നിലെ കാര്യം വ്യക്തമല്ലാ. സിനിമ റിവ്യുകളിലൂടെയാണ് അശ്വന്ത് കോക്ക് ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും സിനിമയിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലായിരിക്കും അശ്വന്ത് റിവ്യൂ പറയാറുള്ളത്. അതിനാല്‍ തന്നെ അശ്വന്തിന്റെ റിവ്യൂ കാണാനും കേള്‍ക്കാനും കാഴ്ചക്കാര്‍ ഏറെയാണ്.
അതേ സമയം വിവാദങ്ങള്‍ക്കും വിമർശനങ്ങൾക്കുമിടെ ബോക്സ്ഓഫിസിൽ പുതിയ ചരിത്രം കുറിച്ച് ‘എമ്പുരാൻ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിൽ. മലയാളത്തില്‍ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. 2025ല്‍ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി കഴിഞ്ഞു. വിക്കി കൗശൽ ചിത്രം ‘ഛാവ’യെ പിന്തുള്ളിയാണ് ‘എമ്പുരാൻ’ മുന്നിലെത്തിയത്. വേൾഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 19 മില്യൻ ഡോളറാണ് സിനിമയുടെ ആഗോള കലക്‌ഷൻ.