എമ്പുരാന്‍ സിനിമയുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ആരെയും ഭയന്നല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ലെന്നും ആന്റണി. മേജര്‍ രവിയുടെ വാദം ആന്‍റണി പെരുമ്പാവൂര്‍ തള്ളി. എമ്പുരാന്‍റെ കഥ മോഹന്‍ലാലിന് അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് മറുപടിയില്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആരെയും വിഷമിപ്പിക്കാന്‍ കഴിയില്ല. രണ്ടുമിനിറ്റ് എഡിറ്റ് ചെയ്ത് നീക്കി, ഇന്നുതന്നെ എഡിറ്റഡ് സിനിമ ഇറങ്ങുമെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. മുരളി ഗോപിക്ക് വിയോജിപ്പ് ഉണ്ടെന്ന് കരുതുന്നില്ല. സമ്മര്‍ദത്തിന്‍റെ പേരിലല്ല എഡിറ്റിങ് നടത്തിയതെന്നും ആന്‍റണി വ്യക്തമാക്കി.
ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആന്‍റണി പെരുമ്പാവൂര്‍. പൃഥ്വിരാജും ഞങ്ങളും ഒറ്റക്കെട്ടായാണ് സിനിമയെടുത്തത് . മോഹന്‍ലാലിന് സിനിമയുടെ കഥ കൃത്യമായി അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് തങ്ങള്‍ മറുപടി പറയേണ്ടതില്ലെന്നും ആന്‍റണി പറഞ്ഞു. ലൂസിഫറിന്‍റെ മൂന്നാംഭാഗം വരുമെന്നും ആന്‍റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
ENGLISH SUMMARY:
Producer Antony Perumbavoor said that he decided to edit parts of the movie Empuraan not out of fear of anyone. Antony said that one cannot upset anyone while living in society. Antony rejected Major Ravi's argument. Mohanlal knew the story of Empuraan. On the other hand, if someone told him, there is no answer to it. One cannot upset anyone while living in society. Antony Perumbavoor said that two minutes will be edited and removed and the edited movie will be released today itself. He does not think that Murali Gopi has any disagreement. Antony clarified that the editing was not done due to pressure.