leaders-empuran

എമ്പുരാന്‍ സിനിമയ്ക്ക് പിന്തുണയുമായി ഇടത് –വലത് നേതാക്കള്‍  ‘ഇന്ത്യ ഒരുത്തന്‍റെയും തന്തയുടെ വകയല്ല, നട്ടെല്ല്’ എന്ന കുറിപ്പോടെ പൃഥ്വിരാജിനും സുപ്രിയക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ഹൈബി ഈഡന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഏതൊരു സിനിമ കാണാനും, വിമർശിക്കാനും ആർക്കും അധികാരം ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഗുജറാത്ത് വംശീയഹത്യയ്ക്ക് നേതൃത്വം കൊടുത്തത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതൊരു സിനിമയിൽ വരുമ്പോൾ എന്തിനാണ് ഇത്ര പ്രശ്നം. സെൻസർ ചെയ്ത സിനിമയിലെ ഭാഗങ്ങൾ വെട്ടിമാറ്റാൻ സാധിക്കും. പക്ഷെ ചരിത്രത്തിലെ വസ്തുതകൾ വെട്ടിമാറ്റാൻ സാധിക്കില്ല. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ നോക്കിയിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കില്ല. ഇത് കേരളമാണ് ഇന്ത്യയാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിവാദങ്ങൾക്കിടെ എമ്പുരാൻ സിനിമ കണ്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. കുടുംബസമേതമാണ് കോഴിക്കോട്ടെ തിയേറ്ററിൽ മന്ത്രി സിനിമ കാണാൻ എത്തിയത്.

സാങ്കല്പിക കഥയാണ് എന്ന് പറയുമ്പോഴും ആർഎസ്എസ് എന്തിനു വിറളി പിടിക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സാങ്കല്പികമല്ലെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ വന്ന വിവാദം. വസ്തുതപരമായ ചില കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ടോ എന്ന ആശങ്കയാണ്. അജണ്ട വെളിച്ചത്തായതിന്റെ ജാള്യതയാണ് കണ്ടത്. ആർഎസ്എസ് സംസ്ഥാനത്ത് ഉണ്ടാക്കിയ നറേറ്റീവിനെ തകർക്കുന്നത് ആണ് സിനിമയെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

സിനിമയ്‌ക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരെയും ഉയർത്തുന്ന സംഘപരിവാർ ഭീഷണിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. താനും സിനിമ കണ്ടതായും പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY:

Political leaders from both the left and right have expressed support for the film Empuraan. Congress MP Hibi Eden shared a photo with Prithviraj and Supriya, captioned "India is not anyone's personal property, it has a backbone.Minister Muhammad Riyas stated that everyone has the right to watch and criticize a film. He questioned why there is such an uproar when historical facts, such as the Gujarat riots, are depicted in a movie. He emphasized that while parts of a censored film can be removed, historical truths cannot be erased. Riyas also condemned attempts to isolate Prithviraj, affirming that Kerala and India stand for inclusivity. His remarks came after watching Empuraan with his family at a theater in Kozhikode.