എമ്പുരാൻ വിവാദത്തിൽ മോഹൻലാലിന്‍റെ ഖേദപ്രകടനം വന്നതിന് പിന്നാലെ എല്ലാവരും ഉറ്റുനോക്കിയ ഒരു പേരുണ്ട് തിരക്കഥാകൃത്ത് മുരളി ഗോപി, ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു, മുരളി ഗോപിയുടെ എഫ് ബി പേജിൽ കമന്‍റുകളുടെ കുത്തൊഴുക്കായിരുന്നു, നിങ്ങളുടെ നിലപാടാണ് ശരിയെന്ന് പറയുന്നവരും വിമർശിക്കുന്നവരും ഉണ്ട്. പക്ഷെ ഇതിനൊന്നും വില കൊടുക്കുന്നയാളല്ലാ ഭരത് ഗോപിയുടെ മകൻ വി.ജി. മുരളീകൃഷ്ണൻ എന്ന മുരളി ഗോപി.
7 സിനിമകൾക്കാണ് മുരളി ഗോപി തിരക്കഥ എഴുതിയത്. ആ ചിത്രങ്ങളെല്ലാം തന്നെ പ്രമേയത്തിലെ വിത്യസ്തതയും പറയുന്ന വിഷയത്തിലെ ആനുകാലിക പ്രസക്തികൊണ്ടും കയ്യടി നേടിയവയാണ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും, ഈ അടുത്തകാലത്തും ഇടതുപക്ഷത്തിന്‍റെ ബഹിഷ്കരണത്തിനും വിമർശനത്തിനും ഇടയായപ്പോൾ സൈബർ പോരാളികൾ അദ്ദേഹത്തെ സംഘിയാക്കിയപ്പോൾ മുരളി ഗോപി പറഞ്ഞത് ഇങ്ങനെയാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ശരിക്കും പറഞ്ഞാല്‍ ഒരു ഇടതുപക്ഷ സിനിമ ആയിരുന്നു. ഇടതുപക്ഷത്തെ നോക്കിക്കാണുന്ന ചിത്രം. പക്ഷേ മുഖ്യധാരാ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് മൊത്തം ഇടതുപക്ഷ രാഷ്ട്രീയത്തിനുമെതിരായ വിമര്‍ശനമാണെന്നാണ് ചിലര്‍ തെറ്റിദ്ധരിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തിന് പിണറായി വിജയന്‍റെ ഛായയുണ്ടെന്ന നിരീക്ഷണത്തോട് മുരളി ഗോപിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, സമകാലികമായ ചില സാമ്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവും. പക്ഷേ ആ കഥാപാത്രം ഏതെങ്കിലും ഒരു വ്യക്തിയെ മുന്‍നിര്‍ത്തിയുള്ളതല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. മുഖ്യധാരാ ഇടത് രാഷ്ട്രീയത്തിലെ വ്യക്ത്യാരാധനയുടെ വളര്‍ച്ച എങ്ങനെ സംഭവിക്കുന്നെന്ന് ആ ചിത്രം കാണിക്കുന്നുണ്ട്. ഇടതിന്‍റേതായ ഇടത്തില്‍ വ്യക്ത്യാരാധന വന്നാല്‍ അത് വലതുപക്ഷമായി മാറും, ഇതായിരുന്നു മുരളിയുടെ മറുപടി,
ഞാൻ എഴുതിയിട്ടുള്ള സിനിമകളിൽ ഏതെങ്കിലും തരത്തിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്താനായി എന്‍റെ ഭാഗത്തു നിന്ന് മനഃപൂർവം ഒരു ശ്രമവും ഉണ്ടായിട്ടില്ലെന്ന് പലകുറി അയാൾ പറഞ്ഞു, ടിയാൻ, ഈ അടുത്ത കാലത്ത്, എന്നീ സിനിമയുടെ പ്രേമേയത്തിനെതിരെ വിമർശനം ഉയർന്നപ്പോൾ മുരളി പറഞ്ഞത് ഇങ്ങനെയായിരുന്നു, ഈ അടുത്ത കാലത്ത് എന്ന സിനിമയില്‍ ഞാന്‍ ശാഖ കാണിച്ചപ്പോള്‍ വിമര്‍ശനം നേരിടേണ്ടി വന്നു. ശാഖ കാണിക്കാനേ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാന്‍ പറ്റില്ല. വലതുപക്ഷ രാഷ്ട്രിയത്തിനും ഹിന്ദുത്വ രാഷ്ട്രിയത്തിനും ഞാന്‍ എതിരാണ്, പക്ഷെ അവരെ മനുഷ്യരായി കാണരുതെന്ന് പറഞ്ഞാല്‍ ഞാന്‍ എതിരാണ്.മനുഷ്യരായി കാണണമെന്നത് ഗാന്ധിയന്‍ ആദര്‍ശമാണ്. അവരെ മനുഷ്യരായി കണ്ടുകൊണ്ടാണ് എതിര്‍ക്കുന്നത്. അല്ലാതെ പരിസഹിച്ചുകൊണ്ടല്ല. എഴുത്തുകാരനോളം വലുതാണ് മുരളിയിലെ മനുഷ്യന്‍റെ ദീർഘവീഷണവും.
ലെഫ്‍റ്റ് റൈറ്റ് ലെഫ്റ്റി'ല്‍ വട്ടു ജയൻ എന്ന ഇന്ദ്രജിത്തിന്‍റെ പൊലീസുകാരൻ പാർട്ടിക്കാരോട് മാപ്പ് പറയാൻ പറയുമ്പോൾ പറയുന്ന ഒരു ഡയലോഗുണ്ട്, അത് ഇങ്ങനെയാണ്, ‘എന്‍റെ വീട്ടിലെ ചുമരിന്മേൽ കുറെ പേരുടെ പടം ഒന്നും ഇല്ല... ഒറ്റ പടം മാത്രമേ ഒള്ളു... എന്‍റെ അച്ഛന്‍റെ.. മാപ്പ് ജയൻ പറയൂല... അഴി എങ്കി അഴി.. കയർ എങ്കി കയറ്.., ആ എഴുത്തിൽ ഒരു നിലപാടുണ്ട്, പറയേണ്ടത് പറയാനുള്ള ആർജ്ജവമുണ്ട്. എഴുത്തിനോളം ശക്തമായ വിമർശനം മറ്റൊന്നിനും ഇല്ലാത്തതിനാൽ തന്നെ അയാളിലെ എഴുത്തുകാരനും നിലപാട് കൊണ്ട് ശക്തനാണ്.