അമേരിക്കയിൽ നിന്നെത്തിയ പെണ്‍കുട്ടി തന്നെ പ്രൊപ്പോസ് ചെയ്ത കാര്യം തുറന്നുപറഞ്ഞ് നടന്‍ ബാല. ഇന്ത്യഗ്ലിറ്റ്സ് തമിഴിന് ബാല നൽകിയ പുതിയ അഭിമുഖത്തിലാണ് പ്രണയം തുറന്നു പറയാനായി അമേരിക്കയില്‍ നിന്ന് വന്ന പെൺകുട്ടിയെപ്പറ്റി പറയുന്നത്.
'അമേരിക്കയിൽ നിന്നും എന്നെ പ്രപ്പോസ് ചെയ്യാൻ അതീവ സുന്ദരിയായ ഒരു പെൺകുട്ടിയെത്തിയിരുന്നു. അവളെ കണ്ടാല്‍ നടി തൃഷയെപ്പോലെ തോന്നും. ആദ്യം അവള്‍ എന്റെ അടുത്ത് വന്നിരുന്നു. അല്പനേരം കഴിഞ്ഞ് ബാല ചേട്ടാ എന്ന് വിളിച്ച് പ്രൊപ്പോസ് ചെയ്യാനായി ആരംഭിച്ചു. അപ്പോഴേക്കും ഞാൻ ചിരിച്ചുപോയി. ഈ സമയത്താണ് റൂമില്‍ നിന്നും കോകില പെട്ടെന്ന് കയറി വന്നത്. ഞാന്‍ കോകിലയെ അമേരിക്കയിൽ നിന്നു വന്ന പെണ്‍കുട്ടിക്ക് പരിചയപ്പെടുത്തി. എന്റെ മാമന്റെ മകളാണ് കോകിലയെന്നും, കഴിഞ്ഞ അതാനും മാസങ്ങളായി ഞങ്ങളൊരുമിച്ചാണ് താമസമൊന്നും ഞാന്‍ പറഞ്ഞു. അതോടെ ആ പെൺകുട്ടിയുടെ മുഖമാകെ മാറി. അതിന് ശേഷം എന്നെ ഒറ്റയ്ക്ക് വിളിച്ച് മാറ്റിനിര്‍ത്തി സംസാരിച്ചു അവള്‍.. എന്തെങ്കിലും ചാൻസുണ്ടോയെന്നാണ് ആ പെൺകുട്ടി ചോദിച്ചത്. കോകില മൂന്ന് വയസ് മുതൽ എനിക്കൊപ്പം വളര്‍ന്നതാണ്. കോകിലയ്ക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗുണം നാല് പേർക്ക് ഞാന്‍ നല്ലത് ചെയ്യുന്നുവെന്നതാണ്'. – ബാല പറയുന്നു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്തെത്തിയിരുന്നു. ബാല തന്നെ ബലാത്സംഗം ചെയ്തു, സ്വകാര്യ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചത്. ഈ സംഭവത്തിനു ശേഷം പൊലീസ് ഇടപെടലിലൂടെ മാതാപിതാക്കള്‍ തന്നെ കൂട്ടിക്കൊണ്ടു വന്നു, അതിനുശേഷം താന്‍ ആത്മഹത്യയ്ക്കു വരെ ശ്രമിച്ചുവെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ബാല ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്, അതിനുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്ന് എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. നിസ്സഹായതയും പേടിയും കാരണം തന്‍റെ കൈകള്‍ വിറയ്ക്കുകയാണ്. ബാലയെയും ബാലയുടെ ഗുണ്ടകളെയും തനിക്ക് പേടിയാണെന്നും എലിസബത്ത് വിശദീകരിക്കുന്നു.
ബാലയുമായി ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടതെന്ന് എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. തനിക്കൊപ്പമുണ്ടായിരുന്നപ്പോഴും ബാല മറ്റ് പെൺകുട്ടികൾക്ക് മെസേജുകളും വോയിസ് ക്ലിപ്പുകളും അയച്ചിരുന്നു. അതിനുള്ള തെളിവുകള്‍ ഇപ്പോഴും കയ്യിലുണ്ട്. അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് അറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. ജാതകപ്രശ്‌നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങൾ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടർന്നാൽ അയാൾക്കെതിരെ ഞാനും കേസ് കൊടുക്കും എന്നായിരുന്നു എലിസബത്ത് പറഞ്ഞത്.