ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് അഭിനയത്രി നീന ഗുപ്ത. ഇന്ത്യയിലെ സ്ത്രീകളില്‍ ഭൂരിഭാഗം പേരും ലൈംഗികത അവരുടെ ആനന്ദത്തിനാണെന്ന് മനസിലാക്കുന്നില്ലെന്നും പ്രത്യുല്‍പ്പാദനത്തിനും പുരുഷന്‍മാരുടെ സന്തോഷത്തിനുമുള്ള ഒന്നായാണ് ലൈംഗീകതയെ കാണുന്നതെന്നും അവര്‍ പറഞ്ഞു.
ഉമ്മ വെച്ചാല്‍ കുട്ടികളുണ്ടാകുമെന്നാണ് കുറേക്കാലം താന്‍ വിശ്വസിച്ചിരുന്നതെന്നും പുരുഷനെ കണ്ടെത്തുക എന്നതാണ് സ്ത്രീകളുടെ ലക്ഷ്യമെന്നാണ് സിനിമകള്‍ കാണിച്ചുതന്നിരുന്നതെന്നും നീന പറയുന്നു. സ്ത്രീകള്‍ സമ്പാദിക്കാന്‍ തുടങ്ങിയതോടെ വിവാഹമോചനങ്ങള്‍ കൂടി. ആദ്യം സ്ത്രീകള്‍ക്ക് ജോലിയോ വരുമാനമോ ലഭിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ പണത്തിനായി പുരുഷന്‍മാരെ ആശ്രയിച്ചിക്കുകയായിരുന്നു. ലില്ലി സിങ്ങുമായുള്ള അഭിമുഖത്തിലാണ് നീന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
നീന ഗുപ്തയുടെ വാക്കുകള്‍
സെക്സ് എന്നത് വളരെ ഓവര്‍ റേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകളെക്കുറിച്ചും സെക്സിനെക്കുറിച്ചും ആലോചിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. സെക്സ് ആസ്വദിക്കാന്‍ ഉള്ളതാണെന്ന് ഇന്ത്യയിലെ 95 ശതമാനം സ്ത്രീകള്‍ക്കും അറിയില്ല. ആണിനെ സന്തോഷിക്കാനും കുട്ടികളെ ഉണ്ടാക്കാനുമാണ് സെക്സ് എന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് തന്നെ സെക്സ് ഓവര്‍ റേറ്റഡാണ്.
നമ്മുടെ സിനിമകളിൽ അവർ എന്താണ് കാണിച്ചത്? നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ, നിങ്ങളുടെ ഏറ്റവും അടിസ്ഥാനമായ കാര്യം ഒരു പുരുഷനെ കണ്ടെത്തുക എന്നതായിരുന്നു. ഉമ്മവെച്ചാൽ ഗർഭിണിയാവുമെന്ന് കുറേക്കാലം ഞാൻ കരുതിയിരുന്നു. അതാണ് സത്യമെന്ന് ഞാൻ കരുതി. നമ്മുടെ സിനിമകൾ നമുക്ക് കാണിച്ചുതന്നത് അതാണ്. പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകൾ പറഞ്ഞിട്ടുള്ളത്. ഇപ്പോഴുള്ള സിനിമകളിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷന്മാരെ ആശ്രയിക്കാതെ സ്ത്രീകൾ സമ്പാദിക്കാൻ ആരംഭിച്ചതോടെ വിവാഹമോചനങ്ങളും വർദ്ധിക്കാൻ തുടങ്ങി.
മുൻപ് സ്ത്രീകൾക്ക് ജോലി ചെയ്ത് പണം സമ്പാദിക്കാനോ മതിയായ വിദ്യാഭ്യാസം നേടാനോ സാധിച്ചിരുന്നില്ല. എന്നാലിപ്പോൾ ചില സ്ത്രീകൾ പുരുഷന്മാരേക്കാളുംസമ്പാദിക്കുന്നുണ്ട്. കാര്യങ്ങൾ മാറിവരികയാണ്. ഇന്ത്യക്കാർ ലൈംഗികതയെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ലൈംഗികത ആസ്വാദ്യകരമായ കാര്യമാണെന്ന് വളരെ ചെറിയൊരു വിഭാഗം സ്ത്രീകളേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഭൂരിപക്ഷംപേർക്കും ഇത് ഒരു ആനന്ദമല്ല