ഉല്‍സവപ്പറമ്പില്‍ കൈകൊട്ടി കളി കളിക്കുന്ന അനുശ്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്വന്തം നാട്ടിലെ ഉല്‍സവത്തിനാണ് താരം സുഹൃത്തുക്കള്‍ക്കൊപ്പം ചുവടുവെച്ചത്. കടുംനീലയും ചുവപ്പും നിറത്തിലുള്ള ദാവണി ധരിച്ച് മുല്ലപ്പൂചൂടി ചുവടുവെക്കുന്ന താരത്തിന്‍റെ വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പൻ അമ്പലത്തിൽ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേർന്ന് കൈകൊട്ടി കളി എന്ന അടിക്കുറിപ്പോടെയാണ് അനുശ്രിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പിങ്കി വിശാല്‍ താരത്തിന്‍റെ വിഡിയോ പങ്കുവെച്ചത്.
ഏതേലും ഒരു സിനിമ നടി ഇങ്ങനെ നാട്ടിൽ പരിപാടിക്ക് അതും ഗ്രൂപ്പ് ആയിട്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല അനുശ്രീ പൊളിച്ചു , എസി ഇട്ടു കാറിൽ എസ്കോർട്ട് ആയി പോകുന്ന മറ്റു നടി, നടന്മാർക്ക് ഇടയിൽ അനുശ്രീ വൃത്യസ്തയാണ്, എത്ര വലിയ ഉയരത്തിൽ എത്തിയാലും നമ്മുടെ നാടും നമ്മുടെ നാട്ടുകാരും ഒന്നാണെന്ന് മനസ്സിലാക്കി അവരോടൊപ്പം പ്രവർത്തിക്കുന്ന അനുശ്രീ തന്നെയാണ് ഏറ്റവും മികച്ച നടി എന്നൊക്കെയാണ് കമന്‍റുകള്‍