നടി ഐമ റോസ്മി അമ്മയായി. ഭർത്താവ് കെവിൻ പോൾ ആണ് ഈ വിവരം സോഷ്യൽ മീഡിയാ പോസ്റ്റിലൂടെ അറിയിച്ചത്. ഒരു നിമിഷംകൊണ്ട് തന്റെ ലോകം പുതിയതായി തോന്നുന്നുവെന്നാണ് കെവിൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. എലനോർ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ദമ്പതികൾക്കും കുഞ്ഞിനും ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് എത്തി.
‘ഒമ്പത് മാസക്കാലം അവൾ ഒരു നിഗൂഢതയായിരുന്നു, ഒരു ഹൃദയമിടിപ്പ്, മൃദുലമായ ഒരു ചവിട്ട്, ഇരുട്ടിൽ രൂപം കൊള്ളുന്ന ഒരു സ്വപ്നം. ഇന്ന് ആ സ്വപ്നം അവളുടെ കണ്ണുകൾ തുറന്നു ഞങ്ങളെ നോക്കി. എന്റെ ലോകം ഇതാ. ഒരു നിമിഷം കൊണ്ട് എന്റെ ലോകം പുതിയതായി തോന്നുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എലനോർ, ഭൂമിയിലെ നിന്റെ പുതിയ ജീവിതഗാഥയിലേക്ക് സ്വാഗതം.’ കെവിൻ കുറിച്ചു.
നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഐമ റോസ്മി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ ഐമ അവതരിപ്പിച്ച മോഹൻലാലിന്റെയും മീനയുടേയും മകളുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.