ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ ദശാബ്ദങ്ങളായി നടന്നു വരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച മോദി സര്‍ക്കാരിന്റെ നടപടി ഫാസിസവും, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹി സെന്റ് മേരീസ് പള്ളിയിൽ നിന്ന്  സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് എല്ലാ വര്‍ഷവും നടത്തുന്ന കുരുത്തോല പ്രദക്ഷിണത്തിന്  ഞായറാഴ്ച ദിവസത്തെ ഗതാഗത തടസവും ക്രമസമാധാന ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഇത്തവണ അനുമതി നിഷേധിച്ചത്.  ഞായറാഴ്ചകളിലും മറ്റ് ദിവസങ്ങളിലും  രാഷ്ട്രീയ സംഘടനകളുടെയും മറ്റു മതസംഘടനകളുടെയും ജാഥയും പ്രകടനവുമൊക്കെ നടത്താൻ അനുവദിക്കുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

ക്രിസ്ത്യൻ സമൂഹം വിശുദ്ധവാരത്തോടനുബന്ധിച്ച് നടത്തുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ബിജെപി സർക്കാരിന്റെ നടപടി ക്രിസ്ത്യാനികള്‍ക്കെതിരേ രാജ്യത്തു നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും ഒടുവിൽ ഉണ്ടായ സംഭവമാണ്. ഒഡീഷ്യയില്‍ പള്ളിയില്‍ കയറി മലയാളി വൈദികന്‍ ഫാ ജോഷി ജോര്‍ജിനെ മര്‍ദിച്ചതും ഛത്തീസ്ഗഡിലെ ഹോളിക്രോസ് നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്ന് സംഘപരിവാര്‍ ആവശ്യപ്പെട്ടതും കന്യാസ്ത്രീക്കെതിരേ കേസെടുത്തതും സമീപകാലത്താണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്കെതിരേ തീവ്ര വർഗീയ സംഘടനയായ വിഎച്ച്പിയാണ് ആക്രമണം അഴിച്ചുവിട്ടത്.

2024ല്‍ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ 834 ആക്രമണങ്ങള്‍ ഉണ്ടായെന്ന് 79 ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023ല്‍ അത് 734 ആയിരുന്നു.   2022ല്‍ ക്രൈസ്തവര്‍ക്കെതിരേ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പമാണ് കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങിയിരിക്കുന്നത്.  

ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന വ്യാപകമായ ആക്രമണങ്ങള്‍ ഫാസിസമല്ലെങ്കില്‍ മറ്റെന്താണ്? ബിജെപിയുടെ മതേതര മുഖംമൂടിയിൽ ആകൃഷ്ടരായി അവരിലേക്ക്  ചായാന്‍ ശ്രമിക്കുന്ന എല്ലാ വിഭാഗങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന്  അഭ്യർത്ഥിക്കുന്നു. ബിജെപി എന്ന പാര്‍ട്ടിയും മോദി സര്‍ക്കാരും  ഫാസിസ്റ്റ് ആണോയെന്നു ശങ്കിക്കുന്ന സിപിഎമ്മിന്റെ കണ്ണുതുറക്കാന്‍ ഈ സംഭവം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

ENGLISH SUMMARY:

K Sudhakaran fb post about sacred-heart-church-issue