വിഷുക്കണിക്കും വിഷുസദ്യക്കുമൊപ്പം മലയാളിക്ക് പടക്കമില്ലാത്ത ആഘോഷമില്ല. കണികാണലിന് ശേഷം സദ്യയും കഴിച്ച് പിന്നെ പടക്കം പൊട്ടീരുമുണ്ട്. മാലപ്പടക്കം, കമ്പിത്തിരി തുടങ്ങി തീപ്പൊരി പടക്കം വരെ വിപണയില്‍ സജീവമാണ്. വിഷു ഏതായാലും സൈബറിടത്ത് വൈറലാകുന്ന ഒരു വിഡിയോ ഉണ്ട്. പടക്കം പൊട്ടിക്കാനായി ഒരു മതിലിന് അടുത്ത് ചെല്ലുന്ന ചേട്ടനോട് അച്ഛാ ഓടിക്കോളീ എന്ന് പറയുമ്പോള്‍ പേടിച്ച് ഓടുന്നതും വീഴാതെ രക്ഷപ്പെടുന്നതും കാണാം. പത്ത് വര്‍ഷത്തോളം പഴക്കമുള്ള വിഡിയോ ഇന്നും ട്രെന്‍ഡാണ്.
അതേ സമയം മാജിക് ഷോ, നൈറ്റ് റെഡർ, വർണാജാൽ, കാറ്റ് കില്ലർ, ഹാലോവീൻ, ആൻക്രീ ബേർഡ് എന്നിങ്ങനെ വിഷുകാലത്ത് വിപണിലെത്തിയ പടക്കങ്ങളുടെ പേരുകളിലുമുണ്ട് ഈ തവണ കൗതുകം. പതിവു പോലെ വ്യത്യസ്തമായ പേരുകളിലെത്തിയ ചൈനീസ് പടക്കങ്ങളാണ് വിപണിയിലെ താരങ്ങള്‍. ശബ്ദത്തേക്കാള്‍ വർണത്തിന് പ്രാധാന്യം നല്‍കുന്ന ഈ ഇനങ്ങൾക്ക് പ്രായഭേദമന്യേ ആവശ്യക്കാരും ഏറെയാണ്.