വിഷു ആഘോഷത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് നടി മഞ്ജു വാരിയർ. കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ തന്നെയായിരുന്നു മഞ്ജുവിന്റെ ആഘോഷം. വീട്ടുമുറ്റത്തു നിന്നുള്ള കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് മഞ്ജു ആരാധകർക്കായി പങ്കുവച്ചത്. സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകൾ ആവണിയുമാണ് മഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത്.
സിംപിൾ ലുക്കിലാണ് മഞ്ജു വാരിയർ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചെറിയ മിറർ വർക്കുകൾ മാത്രം ചെയ്ത സോഫ്റ്റ് കോട്ടൻ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസുമാണ് മഞ്ജുവിന്‍റെ വേഷം.
എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയർ പോസ്റ്റ് ചെയ്തത്. വളർത്തു നായയെയും മഞ്ജുവിനൊപ്പം ചിത്രങ്ങളിൽ കാണാം.