nayanthara-vishu

TOPICS COVERED

വിഷു ചിത്രങ്ങൾ പങ്കുവച്ച് നടി നയൻതാര ചക്രവർത്തി. വീട്ടിൽ ഒരുക്കിയ വിഷുക്കണിക്ക് അരികിലിരിക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഏവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ട് നയൻതാര പങ്കിട്ട ചിത്രങ്ങൾ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഓഫ് വൈറ്റ് ഗോൾഡൻ കോംബിനേഷനിലുള്ള സ്കർട്ടും ഓഫ് ഷോൽഡർ ക്രോപ് ടോപ്പും ആണ് നയൻതാര ധരിച്ചത്. അരപ്പട്ട ഉൾപ്പെടെ വസ്ത്രത്തിനനുയോജ്യമാം വിധത്തിലുള്ള ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.തലമുടിയിൽ കണിക്കൊന്നയും ചൂടിയിരിക്കുന്നു. ‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയിലൂടെയാണ് നയൻതാര ചക്രവർത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 

ENGLISH SUMMARY: