തിരുവനന്തപുരത്തെ സിനിമാ ചിത്രീകരണ സ്ഥലത്ത് നിവിന്‍ പോളിയുടെ വിഷു ആഘോഷം. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രത്തിന്‍റെ സെറ്റിലായിരുന്നു ആഘോഷപരിപാടി. സിനിമയുടെ ചിത്രീകരണ സംഘത്തോടൊപ്പമുള്ള ആദ്യ കൂടിച്ചേരലാണിത്.
ബേബി ഗേള്‍ ചിത്രത്തിനുവേണ്ടി പുതിയ രൂപത്തിലും വേഷത്തിലുമാണ് നിവിന്‍ പോളി എത്തിയത്. സംവിധായകൻ അരുൺ വർമ്മ നിവിനെ സ്വീകരിച്ചു. അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, തിരക്കഥാകൃത്ത് സഞ്ജയ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ചിത്രത്തിൽ ബേബി ഗേൾ ആയി എത്തുന്നത് പ്രൊഡക്ഷൻ ഇൻ ചാർജ് ആയ അഖിൽ യശോദരന്‍റെ 15 ദിവസം മാത്രം പ്രായമായ കുഞ്ഞാണ്
ലിസ്റ്റിൻ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന് ബോബി–സഞ്ജയ് തിരക്കഥ ഒരുക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായാണ് ചിത്രീകരണം.