kavalam-sreekumar

സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ ഓര്‍മകളിലേക്ക് മറഞ്ഞിട്ട് ഇന്ന് പതിനാലുവര്‍ഷം. ഒരുകാലത്ത് എം.ജി. രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന പ്രശസ്തമായ ഗാനങ്ങളിലേറെയും എഴുതിയത് കാവാലം നാരായണപ്പണിക്കരാണ്. ഇരുവരും തമ്മിലുള്ള ആ രസതന്ത്രം അനുസ്മരിക്കുകയാണ് കാവാലത്തിന്‍റെ മകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍.

ഗാനരചന കാവാലം നാരായണപ്പണിക്കര്‍, സംഗീതം എം.ജി. രാധാകൃഷ്ണന്‍ .കേള്‍ക്കുമ്പോള്‍ത്തന്നെ ആ പാട്ട് ആസ്വദിക്കാന്‍ മനസ് ശാന്തസുന്ദരമായി മാറുന്നു. ഇന്നും. മലയാളത്തനിമ തുളുമ്പുന്ന ഗാനങ്ങളുടെ സുവര്‍ണകാലമാണ് അവര്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത്. അച്ഛനും എം.ജി. രാധാകൃഷ്ണനും തമ്മിലുണ്ടായിരുന്ന അപാരസ്വരച്ചേര്‍ച്ചയെക്കുറിച്ച് മധുരിക്കും ഓര്‍മകള്‍ പങ്കിടുന്നു കാവാലം ശ്രീകുമാര്‍.

 

ടെലിവിഷന്‍ വരുന്നതിന് മുമ്പ് മലയാളികളുടെ പ്രധാനവിനോദോപാധിയായ റേഡിയോയിലൂടെ തലമുറകളെ സന്തോഷിപ്പിച്ചു ആ ഗാനങ്ങള്‍. ഇന്നും മലയാളമറിയുന്നവര്‍ കേട്ടുനിന്നുപോകുന്ന പാട്ടുകള്‍.  ഇരുവരുടെയും സിനിമാ പ്രവേശനവും ഒരുമിച്ച്. ജി. അരവിന്ദന്റെ തമ്പിലൂടെ. ഓരോ കാലഘട്ടത്തിനും അതിന്റേതായ അടയാളങ്ങളുണ്ട്. മായ്ക്കാനോ മറക്കാനോ ആകാത്ത മുദ്രകളാണ്എം.ജി. രാധാകൃഷ്ണനും കാവാലം നാരായണപ്പണിക്കരും. 

ENGLISH SUMMARY:

Kavalam Sreekumar Remembering M.G Radhakrishnan and his songs