viajayan-coffee

TOPICS COVERED

ലോക കോഫി വേദിയിൽ തിളങ്ങി വയനാടിന്‍റെ സ്വന്തം റോബസ്റ്റ കോഫി. കോപ്പന്‍ഹേഗനിൽ നടന്ന വേൾഡ് ഓഫ് കോഫി കോൺഫറൻസിലാണ് വയനാട്ടിലെ കാപ്പി കർഷകർ റോബസ്റ്റയെ അവതരിപ്പിച്ച് കയ്യടി നേടിയത്.

 

ഡെന്മാർക്കിലെ കോപ്പന്‍ഹേഗനിൽ കഴിഞ്ഞ മാസം അവസാനത്തിൽ നടന്ന വേൾഡ് ഓഫ് കോഫി കോൺഫറൻസിലാണ് വയനാടിന്‍റെ റോബസ്റ്റ കോഫി തിളങ്ങി നിന്നത്. വയനാട്ടിലെ പി സി വിജയനടക്കമുള്ള കാപ്പി കർഷകർ അവതരിപ്പിച്ച റോബസ്റ്റ കോഫിക്ക് മികച്ച സ്വീകരണം ലഭിച്ചു. സ്റ്റാളിൽ ആളു കൂടി.

‌രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാണ്. കാപ്പിക്ക് നിരവധി വൈവിധ്യങ്ങളുണ്ടെങ്കിലും രുചിയിൽ വയനാടിന്‍റെ റോബസ്റ്റ വേറിട്ടു നിൽക്കുമെന്നാണ് കോൺഫറൻസിൽ പറഞ്ഞു വെച്ചത്. കോൺഫറൻസിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചയാളാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട വിജയൻ. വീട്ടു പടിക്കലിലെ ഒന്നര ഏക്കറിൽ കൃഷി, ചെറുപ്പം തൊട്ടേ കർഷകൻ. ലോകത്തിനു മുന്നിൽ റോബസ്റ്റയെ പരിചയപ്പെടുത്താനായതിൽ അഭിമാനം. ക്ഷണിക്കപ്പെട്ട വിജയനു മാത്രമല്ല ആയിര കണക്കിന് കാപ്പി കർഷകർക്കും അതൊരു അംഗീകാരമാണ്. കോൺഫറൻസിൽ തിളങ്ങിയതോടെ വയനാട് കാപ്പിക്ക് വിദേശത്ത് കൂടുതൽ ആവശ്യക്കാരുണ്ടാകുമെന്നാണ് പ്രതീക്ഷ. കർഷകർക്ക് കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയുണ്ടാകും.