സ്വന്തമായി ഉണ്ടാക്കിയെടുത്ത ഓടക്കുഴലിൽ വിസ്മയം തീർത്ത് ഒരു കലാകാരന്. ഓടകുഴലിനു സമാനമായ റെക്കോടർ മൂക്കു കൊണ്ട് വായിച്ച് സ്റ്റാർ ആയിരിക്കുകയാണ് ചേലക്കരക്കാരൻ കിഷോർ. മൂക്കു കൊണ്ടുള്ള ഈ മാന്ത്രിക വിദ്യ കാണുന്നവരിലും കൗതുകം ജനിപ്പിക്കുന്നു.
പൂരപ്പറമ്പിലെ ഓടക്കുഴലുകളാണ് കിഷോറിനെ ആദ്യം ആകര്‍ഷിച്ചത്. പിന്നീട് സ്വന്തമായി ഓടക്കുഴലുണ്ടാക്കിയെടുത്തു. ഇപ്പോള്‍ ഉപയോഗിക്കുന്ന ഓടക്കുഴലുകൾ കിഷോർ സ്വയം നിര്‍മിച്ചതാണ്. പാട്ടുകൾ എഴുതാനും കിഷോറിന് താല്പര്യമാണ്. സ്വന്തമായി എഴുതിയ പാട്ടുകൾക്ക് ഈണം നൽകിയിട്ടുമുണ്ട്.