TOPICS COVERED

ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറി സംഗീതജ്ഞൻ ഇളയരാജ. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ ശ്രീകോവിലിൽ നിന്ന് ഇളയരാജയെ തിരിച്ച് ഇറക്കി. ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിൽ ഭക്തർക്ക് പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ ഇദ്ദേഹം തിരിച്ച് ഇറങ്ങുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകൾ നിറയുകയാണ്. ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്നാല്‍ ശ്രീകോവിലിന്റെ പുറത്ത് വച്ച് ഇളയരാജയെ പൂജാരിമാർ ആദരിച്ചു.

ENGLISH SUMMARY:

Music maestro Ilaiyaraaja asked to step out of temple sacred chamber