FILE - Liam Payne performs during the first day of BBC Radio 1's Biggest Weekend at Singleton Park, in Swansea, Wales, May 26, 2018.

FILE - Liam Payne performs during the first day of BBC Radio 1's Biggest Weekend at Singleton Park, in Swansea, Wales, May 26, 2018.

പ്രശസ്ത പോപ് ബാന്‍ഡ് ‘വണ്‍ ഡയറക്ഷനി’ലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയ്ൻ മരിച്ച നിലയില്‍. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് എയർസിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ബാൽക്കണിയിൽ നിന്ന് വീഴുകയായിരുന്നു. വീഴ്ചയില്‍ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം താരത്തിന്‍റെ മരണത്തില്‍ ആരാധകര്‍ ദുരൂഹതയും ആരോപിക്കുന്നുണ്ട്. മരണം ആത്മഹത്യയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 

liam-payne-death

Police stand guard outside a hotel where Liam Payne, a former member of the band One Direction, was found dead after falling from a balcony in Buenos Aires, Argentina, Wednesday, Oct. 16, 2024. (AP Photo)

ബുധനാഴ്ച വൈകീട്ടാണ് ബാല്‍ക്കണിയില്‍ നിന്ന് വീണ് 31കാരനായ ലിയാം പെയ്ൻ മരിക്കുന്നത്. മരണത്തിന് മുന്‍പ് ഹോട്ടല്‍ ലോബിയില്‍ വച്ച് താരം അസ്വഭാവികമായി പെരുമാറിയിരുന്നെന്നും സ്വന്തം ലാപ്ടോപ് തല്ലിതകര്‍ത്ത് മുറിയിലേക്ക് പോകുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ മദ്യപിച്ച ഒരാള്‍ ബഹളമുണ്ടാക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. എന്നാല്‍ പൊലീസ് വന്നയുടന്‍ ബാല്‍ക്കണിയില്‍ നിന്നും എന്തോ താഴേക്കുവീഴുന്ന ശബ്ദം കേട്ടു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ലിയാം പെയ്ൻ താമസിച്ചിരുന്ന മുറിയില്‍ ലഹരിമരുന്ന് കണ്ടെത്തിയതായും മുറിയിലെ ടിവി തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് കാമുകിക്കൊപ്പമുള്ള വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. ലിയാം പെയിനും കാമുകിയും സെപ്റ്റംബര്‍ 30നാണ് അവധിക്കാലം ചെലവഴിക്കാന്‍ അര്‍ജന്റീനയിലെത്തിയത്. ഈ മാസം 14ന് കാമുകി തിരിച്ച് പോകുകയും ലിയാം അര്‍ജന്റീനയില്‍ തന്നെ തുടരുകയുമായിരുന്നു.

liam-payne-singer

FILE - Liam Payne of One Direction performs during the Honda Civic Tour at Qualcomm Stadium on Thursday, July 9, 2015, in San Diego, Calif. (Photo by AP)

താന്‍ കടുത്ത മദ്യപാനിയായിരുന്നെന്നും മാനസികപ്രശ്നങ്ങളോട് പോരാടുന്നതായും അദ്ദേഹം തന്നെ മുന്‍പ് പല അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തിജീവിതത്തിലും കരിയറിലും പ്രശ്നങ്ങള്‍ക്ക് കാരണമായി. കടുത്ത മദ്യാസക്തിയെ നേരിടാന്‍ ചികില്‍സയിലായിരുന്നുവെന്നും ലിയം പെയ്ൻ തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രശസ്ത ബ്രിട്ടിഷ് ബോയ്ബാൻഡായ വൺ ഡയറക്ഷനിലൂടെയാണ് ലിയാം പ്രശസ്തനാകുന്നത്. ‘ദി എക്സ് ഫാക്ടർ’ എന്ന റിയാലിറ്റി ഷോയിലൂടെ രംഗത്തു വന്ന താരങ്ങള്‍ ചേര്‍ന്നാണ് 2010ൽ വൺ ഡയറക്ഷൻ രൂപീകരിക്കുന്നത്. 2015ൽ ബാൻഡ് വേർപിരിയൽ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ ലിയാം പെയ്ൻ തന്‍റെ ആദ്യ ആൽബമായ ‘എൽപി1’ 2019ൽ പുറത്തിറങ്ങി. ബാൻഡിൽ നിന്നു വേർപിരിഞ്ഞ് സ്വതന്ത്രനായി കരിയർ കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ലിയാം പെയ്നിന് ലഭിച്ചിരുന്നില്ല. ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ‘ടിയർ ഡ്രോപ്സ്’ എന്ന ട്രാക്കിനും പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. പുതിയ സോളോ ആൽബത്തിന്റെ പണിപ്പുര‌യിലിരിക്കെയാണ് അപ്രതീക്ഷിത അപകടവും മരണവും.

one-direction-band

The English-Irish pop band One Direction (Liam Payne left) attends the 2015 Billboard Music Awards, May 17, 2015, at the MGM Grand Garden Arena in Las Vegas, Nevada.

ENGLISH SUMMARY:

Famous pop band One Direction's singer Liam Payne found dead. He fell from the balcony of a third-floor room in a hotel in Buenos Aires, the capital of Argentina. Meanwhile, fans are raising suspicions regarding the circumstances of his death. There are also reports suggesting that it may have been a suicide.